BREAKING NEWS

‘വിവരം ഇല്ലാത്തത് കൊണ്ടാണ് ജി സുധാകരനൊക്കെ അങ്ങനെ പറയുന്നത്; പഠിച്ചിട്ട് പറയൂ‘- ‘അമ്മ‘ സംഘടന പിരിച്ചുവിടണമെന്ന അഭിപ്രായത്തിന് മറുപടിയുമായി നടൻ ദേവൻ

· · 1 min read
Share: Copied!

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ‘ കഴിഞ്ഞ ഏതാനും നാളുകളായി വാർത്തകളിലിടം നേടിയിരിക്കുകയാണ്. വളരെ നാടകീയമായ കാര്യങ്ങളാണ് സംഘടനയിൽ നടക്കുന്നത്. ഭരണസമിതിയുടെ കൂട്ടരാജിയും പിന്നാലെ വന്ന അഡ്ഹോക്ക് കമ്മിറ്റിയും അൻസിബ ഹസന്റെ കേസും എല്ലാമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് സംഘടന. ഇതിനിടെ അമ്മ സംഘടനകൾക്ക് തന്നെ അപമാനമാണെന്നും പിരിച്ചുവിടണമെന്നും മുൻമന്ത്രിയും അമ്പലപ്പുഴ എംഎൽഎയുമാ ജി. സുധാകരൻ പറ‍ഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. അതിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ദേവൻ.

അമ്മയെ കുറിച്ച് പഠിക്കാത്തത് കൊണ്ടും വിവരം ഇല്ലാത്തതുകൊണ്ടുമാണ് ജി. സുധാകരൻ അങ്ങനെ പറഞ്ഞതെന്നാണ് ദേവൻ പറയുന്നത്. “അമ്മ എന്ന സംഘടന പിരിച്ച് വിടണമെന്ന് പറയുന്ന ചില രാഷ്ട്രീയ നേതാക്കന്മാരേയും കണ്ടു. ജി സുധാകരനെ പോലുള്ള ആള്‍ക്കാരെ. അദ്ദേഹം അമ്മ സംഘടന എന്താണെന്ന് പഠിക്കാത്തത് കൊണ്ടാണ്, വിവരം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ ഒക്കെ പറയുന്നത്. അമ്മ എന്ന സംഘടന എന്ന് പറയുന്നത് ഒരുപാട് ഒരുപാട് അവശകലാകാരന്മാരുടെ അത്താണിയാണ്. എല്ലാ മാസവും ഒന്നാം തീയതി അമ്മയില്‍ നിന്നും വരുന്ന മെഡിക്കല്‍ കിറ്റും 5000 രൂപയുടെ ചെക്കും കാത്തിരിക്കുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ നമുക്കുണ്ട്. അമ്മയെ പിരിച്ച് വിടണമെന്ന് പറയുന്ന സുഹൃത്തുക്കളായ രാഷ്ട്രീയ പ്രവര്‍ത്തകരോടും നേതാക്കന്മാരോടും പറയുകയാണ് നിങ്ങള്‍ ശരിക്കും അമ്മയെ പഠിക്കൂ. പഠിച്ചിട്ട് അഭിപ്രായങ്ങള്‍ പറയൂ”, എന്നായിരുന്നു ദേവന്റെ വാക്കുകൾ. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവൻ.

സാധാരണക്കാര്‍ക്ക് യാതൊരു താല്പര്യവും ഇല്ലാത്ത കാര്യങ്ങളാണ് അമ്മ സംഘടനയില്‍ നടക്കുന്നതെന്നും സമൂഹത്തില്‍ യാതൊരു സ്വാധീനവും സംഘടന ചുമത്തുന്നില്ലെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഇടപെട്ട് സംഘടന പിരിച്ചുവിടണമെന്നും സംഘടയുടെ ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഞാനാണ് സർവവും എന്ന് ആരും കരുതണ്ട, മന്നം പത്മനാഭന്റെ സംഭാവനകൾ കാരണമാണ് നിങ്ങൾക്കെല്ലാം ഈ സ്ഥാനം ലഭിച്ചത്!! ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ടയെന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല’- സുകുമാരൻ നായരെ കൊട്ടി ഉപരാഷ്ട്രപതി

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026