BREAKING NEWS

മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി!! അഞ്ച് കിലോ തൂക്കമുള്ള കുഞ്ഞിന് ഡോക്ടർ കുറിച്ചത് 10 കിലോ തൂക്കത്തിനുള്ള ഡോസ്, ഡോക്ടറോട് സംസാരിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും തയാറായില്ല, ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

· · 1 min read
Share: Copied!

ആലുവ: മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകിയ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ഡോ. ഹബ്നക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആലുവ തൊട്ടുമുഖം സ്വദേശികളുടെ പരാതിയിൽ പോലീസ് കേസെടുത്തത് അഞ്ച് കിലോ തൂക്കമുള്ള കുഞ്ഞിന് 10 കിലോ തൂക്കത്തിന്റെ മരുന്നാണ് കുറിച്ചത്. മരുന്നു കഴിച്ച കുഞ്ഞിനെ ആലുവ രാജഗിരി ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

അന്നു മൂന്നാം മാസത്തെ വാക്സിനു ശേഷമുള്ള പനി നിയന്ത്രിക്കാനാണ് പാരസെറ്റമോൾ നൽകിയത്. തുടർന്ന് ഇക്കാര്യത്തിൽ ജില്ലാ ആശുപത്രി അധികൃതരുമായി ചർച്ചയ്ക്ക് ശ്രമിച്ചങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡോക്ടർ തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് പാരസെറ്റമോൾ കൂടുതൽ അളവിൽ നൽകിയത്. ഡോക്ടറോട് സംസാരിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും ഡോക്ടർ അതിന് തയാറായില്ലെന്നും കുടുംബം ആരോപിച്ചു.

‘ഞാനാണ് സർവവും എന്ന് ആരും കരുതണ്ട, മന്നം പത്മനാഭന്റെ സംഭാവനകൾ കാരണമാണ് നിങ്ങൾക്കെല്ലാം ഈ സ്ഥാനം ലഭിച്ചത്!! ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ടയെന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല’- സുകുമാരൻ നായരെ കൊട്ടി ഉപരാഷ്ട്രപതി

BREAKING NEWS
പ്രധാനമന്ത്രി തന്നെ കാണുമ്പോൾ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യും,  കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്!! മോദിയുടെ ജീവിത പശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ? ഇന്ത്യയെ ജനാധിപത്യ-മതേതരത്വ പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണം- സോണിയ ...
10 Nov 2026
BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും... തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു...പ്രധ...
10 Nov 2026
BREAKING NEWS
'ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?' ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെള...
10 Nov 2026