BREAKING NEWS

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

· · 1 min read
Share: Copied!

കൊച്ചി: അച്ഛനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2009ൽ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വർഷത്തിന് ശേഷം പനങ്ങാട് പൊലീസ് കണ്ടെത്തി. പനങ്ങാട് ഭജനമഠത്തിന് സമീപം പുത്തൻകുളത്തിൽ ദേവന്റെ മകൻ രാജീവ്കുമാർ (44) ആണ് വർഷങ്ങൾക്കുശേഷം പൊലീസ് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറിയത്.

വീട് വിട്ടശേഷം രാജീവ്കുമാർ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിരുന്നില്ല. സീലിങ് ജോലി പഠിച്ചിരുന്ന രാജീവ് കണ്ണൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജോലി ചെയ്താണ് കഴിഞ്ഞിരുന്നത്. രണ്ട് വർഷം മുൻപ് കേരളത്തിൽ തിരിച്ചെത്തിയെങ്കിലും വീട്ടിലേക്ക് മടങ്ങിയില്ല. തുടർന്ന് കളമശേരിയിലെ ലോഡ്ജിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു.

ഇതിനിടെ രാജീവിന്റെ അച്ഛൻ ദേവൻ 2015ൽ മരിച്ചു. സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രാജീവിനെ കണ്ടെത്തേണ്ട സാഹചര്യം ഒരുമാസം മുൻപാണ് കുടുംബത്തിന് ഉണ്ടായത്. തുടർന്ന് ദേവന്റെ മൂന്ന് മക്കളിൽ ഇളയയാളായ രാജീവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ ലീലാമ്മ പനങ്ങാട് പൊലീസിൽ പരാതി നൽകി.

ഇൻസ്പെക്ടർ എ.ബി. വിവിന്റെ നേതൃത്വത്തിൽ എസ്‌ഐ മിഥുൻ മോഹൻ, സീനിയർ സിപിഒ ജസ്റ്റിൻ, സിപിഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു. ഏതാനും വർഷം മുൻപ് മദ്യപിച്ച് വാഹനമോടിച്ചതിന് കൊച്ചിയിൽ രാജീവിനെതിരെ കേസെടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. രാജീവിന്റെ പേരിലുണ്ടായിരുന്ന വാഹനം പിന്നീട് വിറ്റതായും പൊലീസ് കണ്ടെത്തി.

ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തുടർ അന്വേഷണത്തിലാണ് രാജീവ്കുമാറിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് രാജീവിനെ ബന്ധുക്കളുടെ മുന്നിലെത്തിച്ച് കൈമാറുകയായിരുന്നു. വർഷങ്ങളായി ഒരു വിവരവുമില്ലാതിരുന്ന മകനെ കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് കുടുംബം.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026