BREAKING NEWS

‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

· · 1 min read
Share: Copied!

തിരുവനന്തപുരം: വർഷങ്ങളായി തുടരുന്ന ഭൂമി വിവാദത്തിനിടെ എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമി നാളെ റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം തഹസിൽദാറുടെ നേതൃത്വത്തിൽ രാവിലെ 10ന് ഭൂമി അളക്കുന്നത്. സർവേ നടപടികളിൽ പങ്കെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിക്കും കേരള സർവകലാശാല രജിസ്ട്രാർക്കും റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി അനുവദിച്ച കേരള സർവകലാശാലയുടെ ഭൂമിയിൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമിച്ചെന്നും അനുവദിച്ചതിലധികം ഭൂമി കൈവശപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് നടപടി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നിർദേശം നൽകിയത്. ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.

1977ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സർക്കാരാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രത്തിന് പകരം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നുവെന്നും സർവകലാശാലയുടെ ഭൂമി അധികമായി കൈവശപ്പെടുത്തിയെന്നുമാണ് ഹർജിയിലെ ആരോപണം. ഭൂമി സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഭൂമി അളക്കാനുള്ള നടപടികൾ നേരത്തെയും ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 1992ൽ അന്നത്തെ വൈസ് ചാൻസലർ ജെ.വി. വിളനിലത്തിന്റെ നേതൃത്വത്തിൽ ഭൂമി അളക്കാനുള്ള നീക്കം തുടങ്ങിയെങ്കിലും തുടർന്ന് ഉയർന്ന വിവാദങ്ങളും പ്രതിഷേധങ്ങളും കാരണം നടപടി മുന്നോട്ടുപോയില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചിരുന്നു.

അതേസമയം, ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നിലപാടും പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി അളക്കാനാകില്ലെന്നും സർവകലാശാലയുടെ കൈവശമുള്ള ഭൂമി അളക്കാനാണ് നിലവിൽ കോടതി നിർദേശിച്ചിരിക്കുന്നതെന്നുമാണ് സിപിഎം പറയുന്നത്. നാളത്തെ സർവേയിൽ സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകുമെന്നാണ് റവന്യൂ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.

വർഷങ്ങളായി രാഷ്ട്രീയ വിവാദമായി തുടരുന്ന എകെജി സെന്റർ ഭൂമി തർക്കത്തിൽ നാളത്തെ അളവെടുപ്പ് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഭൂമിയുടെ യഥാർഥ വിസ്തീർണം സംബന്ധിച്ച തർക്കത്തിനും കൈവശാവകാശത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്കും സർവേ റിപ്പോർട്ടോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026