BREAKING NEWS

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊച്ചി: ഓൺലൈൻ മാധ്യമത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിലെ ജെ.എം.  അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്.

എറണാകുളം സെൻട്രൽ എസിപി സി.ബി. ടോമിന്റെ നിർദേശപ്രകാരം മുളവുകാട് പൊലീസും എസിപിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്തെ ഒരു ബാറിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവൽ മാർട്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.

സംഭവത്തിന് പിന്നാലെ യുവതി മുളവുകാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത വിവരം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

മുളവുകാട് എസ്എച്ച്ഒ എ. നസീം, എസ്ഐ ഷാജി, എഎസ്ഐമാരായ സുനിൽ, ജലീൽ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, ബാബു, അജിലേഷ്, വിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026