ജയ്പൂര്‍: രാജസ്ഥാനില്‍ പതിമൂന്ന് വയസുകാരിയെ കൂട്ട ബലാത്സംഘം ചെയ്തതായി പരാതി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ക്രൂരത. പെണ്‍കുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തട്ടിക്കൊണ്ട്‌പോയി ഹോട്ടലുടമയ്ക്ക് വില്‍ക്കുകായിരുന്നു. അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
നിരവധി ഹോട്ടലുകളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചായിരുന്നു പീഡനമെന്നാണ് കുട്ടിയുടെ മൊഴി. ഹോട്ടലുടമകളും മാനേജര്‍മാരുമായ ആളുകളെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. കുട്ടിയെ കാണാതായതിനെ തുടര്‍ന്നാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്.
പിന്നാലെ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ കുട്ടി തിരികെ വീട്ടിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പീഡനത്തിന് ശേഷം വഴിയിലുപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാലുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.

















































