BREAKING NEWS

ശ്രേയസേ ഈ അടി നിനക്കിട്ടുള്ളതാ… നാലു ഫോർ, നാല് സിക്സർ, 18 ബോളിൽ അർധ സെഞ്ചുറി!! അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വണ്ടർ കിഡ്, സിംബാബെയെ 7 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ

· · 1 min read
Share: Copied!

ഹരാരെ: കഴിഞ്ഞ കുറച്ചു കളികളിൽ നിറം മങ്ങിയെങ്കിലും വെടിക്കെട്ട് ബാറ്റിങ്ങുമായി വിമർശകരുടെ വായടപ്പിച്ച് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. സിംബാബെയ്ക്കെതിരെ 18 പന്തിൽ അർധ സെഞ്ചുറി കുറിച്ച വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി. നാല് വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതായിരുന്നു 15 കാരന്റെ ഇന്നിംഗ്‌സ്. ഇതോടെ സിംബാബെയെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കി. 40 ബാക്കി നിർത്തിയാണ് ഇന്ത്യയുടെ ജയം. സിംബാബെയ്ക്കെതിരെ കളത്തിലിറങ്ങുമ്പോൾ 15 വർഷവും 118 ദിവസവുമാണ് വൈഭവിന്റെ പ്രായം.

അതേസമയം ഹരാരെ, സ്‌പോർട്‌സ് ക്ലബിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റിന് 125 റൺസെടുത്തു നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് തകർത്തത്. പ്രിൻസ് യാദവിനും രണ്ട് വിക്കറ്റുണ്ട്. ഏഴ് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. 34 പന്തിൽ 39 റൺസെടുത്ത വെസ്ലി മധെവേരെയാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരു റൺസെടുത്ത അഭിഷേക് ശർമയെയാണ് ആദ്യം നഷ്ടമായത്. പിന്നാലെയെത്തിയ ഇഷാനും വൈഭവും ചേർന്ന് കാര്യങ്ങൾ വേ​ഗത്തിലാക്കി. 18 ബോളിൽ 50 റൺസെടുത്ത വൈഭവും 35 റൺസെടുത്ത ഇഷാനും പുറത്തായെങ്കിലും 28 റൺലുമായി ശ്രേയസും പിന്നാലെയെത്തിയ തിലകും ഇന്ത്യൻ ജയം ഉറപ്പാക്കി. 40 ബോളുകൾ ബാക്കി നിർത്തിയായിരുന്നു ഇന്ത്യയുടെ ജയം.

ജെൻസികളോടാ സാറുമ്മാരുടെ കളി, ലാത്തിയും കുറിവടിയുമായി ഓടിപ്പാഞ്ഞുവന്ന പോലീസുകാരെ ഒരൊറ്റ ജന​ഗണമനകൊണ്ട് സ്റ്റാച്യുവാക്കി ഡൽഹിയിലെ പിള്ളേർ… ’52 സെക്കന്റെങ്കിലും ഞങ്ങൾക്ക് ശ്വാസമെടുക്കാമല്ലോ’ വാചകത്തിൽ കൊടുത്ത വീഡിയോ വൈറൽ

BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026
BREAKING NEWS
‘ പിടികിട്ടാപ്പുള്ളിയോടെന്ന പോലത്തെ പെരുമാറ്റം; വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചതിനു പിന്നിൽ ഒറ്റ ലക്ഷ്യം, മാതൃകാപരമായി ജീവിക്കുന്നയാളെ അപമാനിക്കുക; രാഷ്ട്രീയനാടകം‘: പിണറായിക്കെതിരായ ഇഡി സമൻസിനെ വിമർശിച്ച് ഗോവിന്ദൻ
17 Oct 2026