BREAKING NEWS

‘വായയിൽ പഴം തിരുകി ഇരിക്കുക ആയിരുന്നോ നിങ്ങളുടെ മോൾ, ഒരു ഷോക്ക് അന്ന് നിങ്ങൾ തന്നതാ എമ്പുരാൻ രൂപത്തിൽ, ഇപ്പൊ മകളും..മക്കളോട് പോയി വകതിരിവ് പഠിച്ചേച്ച് വരാൻ പറ… മകൾ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ അപ്പനെ എയറിൽ കേറ്റി മലയാളികൾ…

· · 1 min read
Share: Copied!

കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിനു അനുകൂലമായി മകൾ വിസ്മയ പോസ്റ്റിട്ടതിന്റെ പേരിൽ നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം. വിസ്മയയ്‌ക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നതിന് പിന്നാലെയാണ് അധിക്ഷേപം മോഹൻലാലിലേക്ക് മലയാളികൾ തിരിഞ്ഞിരിക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കാനാണ് സൈബർ കമ്മിറ്റിയുടെ ഉപദേശം. വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ ‘തുടക്കം’ കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി.

ലോകകപ്പിൽ സ്‌പെയിനിന്റെ വിജയം ആഘോഷിച്ച് ഇട്ട പോസ്റ്റിലടക്കം അധിക്ഷേപ കമന്റുകൾ നിറയുകയാണ്. ‘പിതാവിന്റെ ചെലവിൽ വിദേശത്തിരുന്ന് കൊണ്ട് ഭാരത സർക്കാരിനെ മര്യാദ പഠിപ്പിക്കാൻ വരരുത്. മകളുടെ സിനിമ നല്ലതായാലും കാണില്ല’ തുടങ്ങിയ അധിക്ഷേപങ്ങളാണ് മോഹൻലാലിനെതിരെ ഉണ്ടാകുന്നത്. ‘എമ്പുരാൻ രൂപത്തിൽ ഒരു ഷോക്ക് നിങ്ങൾ അന്നു തന്നു, ഇപ്പോൾ മകളും ഇറങ്ങിയിരിക്കുന്നു’ എന്ന് സിനിമാ വിവാദം ഓർമിപ്പിച്ചും അധിക്ഷേപമുണ്ട്. ‘വിസ്മയയുടെ സ്ഥാനം കുപ്പത്തൊട്ടിയിൽ’ എന്ന ആക്രോശവുമുണ്ട്.

മക്കളോട് പോയി വകതിരിവ് പഠിച്ചേച്ച് വരാൻ പറ, വായയിൽ പഴം തിരുകി ഇരിക്കുക ആയിരുന്നോ നിങ്ങളുടെ മോൾ. കേരളത്തിൽ ഉള്ള എന്തെല്ലാം പ്രശ്നം,ഒരു ഷോക്ക് അന്ന് നിങ്ങൾ തന്നതാ എമ്പുരാൻ രൂപത്തിൽ ഇപ്പൊ മകളും..,മോഹൻലാലിന്റെ നെപ്പോക്കിഡ്‌ എന്നതല്ലാതെ കേരള സമൂഹത്തിൽ ഇവർക്കെന്ത് സ്ഥാനം ആണുള്ളത് ? 33 വയസ്സുവരെ ഇവരിവിടെ ജീവിച്ചത് ആരെങ്കിലും അറിഞ്ഞോ ? ഏതെങ്കിലും ഒരു പൊതുവിഷയത്തിൽ ഇവരിതുവരെ പ്രതികരിച്ചു കണ്ടിട്ടുണ്ടോ ? അപ്പനുണ്ടാക്കിയ കാശുകൊണ്ട് സുഖമായി വിദേശത്തു ജീവിച്ചിട്ട് ഭാരതത്തിലെ സർക്കാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഇറങ്ങിയിരിക്കുന്നു… ഇവളുടെയൊക്കെ സ്ഥാനം ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ ആവണം..മോഹൻലാലിന്റെ നെപ്പോക്കിഡ്‌ എന്നതല്ലാതെ കേരള സമൂഹത്തിൽ ഇവർക്കെന്ത് സ്ഥാനം ആണുള്ളത് ? ഏതെങ്കിലും ഒരു പൊതുവിഷയത്തിൽ ഇവരിതുവരെ പ്രതികരിച്ചു കണ്ടിട്ടുണ്ടോ ? അപ്പനുണ്ടാക്കിയ കാശുകൊണ്ട് സുഖമായി വിദേശത്തു ജീവിച്ചിട്ട് ഭാരതത്തിലെ സർക്കാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഇറങ്ങിയിരിക്കുന്നു…ഇവളുടെയൊക്കെ സ്ഥാനം ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ ആവണം.. എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം കഴിഞ്ഞ ദിവസമാണ് വിസ്മയ മോഹൻലാൽ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. പിന്നാലെ വിസ്മയുടെ പോസ്റ്റിന് താഴെയും വലിയ തോതിൽ അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഡൽഹിയിലെ പ്രതിഷേധത്തിൽ നിരവധി താരങ്ങളാണ് കേന്ദ്ര സർക്കാരിനെതിരെ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നത്. നടൻ കുഞ്ചാക്കോ ബോബന്റെയും ടൊവിനോ തോമസിന്റെയും അടക്കം പോസ്റ്റിലും സമാനമായി സൈബർ അധിക്ഷേപങ്ങൾ ഉണ്ടായിരുന്നു.

ഇനി നിന്നെയൊക്കെ ഇവിടെ വീണ്ടും കണ്ടാൽ ജീവിതം ഞാൻ നശിപ്പിക്കും… അധികം കളിച്ചാൽ നിങ്ങളുടെ ബാഗിൽ 50-50 ഗ്രാം പൗഡർ വെച്ച് കള്ള ഡ്രഗ് കേസുണ്ടാക്കി ജയിലിൽ തള്ളും”… കയ്യൂക്കിന്റെ ബലത്തിൽ പ്രതിഷേധം കൈകാര്യം ചെയ്യുമെന്ന് പോലീസിന്റെ ഭീഷണി- വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവ്

BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026