BREAKING NEWS

‘അതേ നിങ്ങളാണ് ഡൽഹിയിലെ മുഖ്യമന്ത്രിയെന്ന് ആ രേഖ ഗുപ്തയെ ആരെങ്കിലും ഓർമിപ്പിക്കുമോ? ചിലപ്പോ തലസ്ഥനത്തെ അന്തരീക്ഷ മലിനീകരണം എങ്ങനെ തടയുമെന്ന ആലോചനയിലായിരിക്കും’… ഇന്ദ്രപ്രസ്ഥം കലാപ രൂക്ഷിതമായിരിക്കുമ്പോൾ രേഖ ഗുപ്ത എവിടെ? മുഖ്യമന്ത്രിയെ തപ്പി സോഷ്യൽ മീഡിയ

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യത്തെ നീറ്റ് പരീക്ഷ ക്രമക്കേടുകൾക്ക് എതിരായ വിദ്യാർഥി സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും ഡൽഹി മുഖ്യമന്ത്രിയുടെ പൊടി പോലും കാണാനില്ല. ഇതോടെ ഇന്ദ്രപ്രസ്ഥത്തിന്റെ നാഥയെ അന്വേഷിച്ച് സോഷ്യൽ മീഡിയ. മുഖ്യമന്ത്രി രേഖ ഗുപ്തയെ കാണ്മാനില്ലെന്ന് സോഷ്യൽ മീഡിയ പറയുന്നു.

നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാർഥികൾക്ക് നേരെ ഡൽഹി പോലീസ് ലാത്തി വീശിയിട്ടും ടിയർ ​ഗ്യാസുകൾ പ്രയോ​ഗിച്ചിട്ടും രേഖ ഗുപ്ത എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ഏതുവിധേനയും വിദ്യാർഥി സമരത്തെ അടിച്ചമർത്താനാണോ സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്.

അതുപോലെ താനാണ് ഡൽഹിയിലെ മുഖ്യമന്ത്രിയെന്ന് രേഖ ഗുപ്തയെ ആരെങ്കിലും ഓർമിപ്പിക്കണമെന്നാണ് ചിലരുടെ പ്രതികരണം. അതുകൊണ്ടുതന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോപ്പം രേഖ ഗുപ്തയോടും രാജി ആവശ്യപ്പെടണമെന്ന് മറ്റു ചിലർ പറയുന്നു. ഡൽഹി മുഖ്യമന്ത്രി അന്തരീക്ഷ മലിനീകരണം എങ്ങനെ തടയുമെന്ന ആലോചനയിൽ ആയിരിക്കുമെന്നും ചിലർ പരിഹസിച്ചു.

അതേസമയം വിമർശനം കടുത്തതോടെ വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും യുവാക്കൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് രേഖ ഗുപ്ത പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പങ്കുവെച്ചുകൊണ്ടായിരുന്നു ഡൽഹി മുഖ്യമന്ത്രി മൗനം വെടിഞ്ഞത്.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ ലംഘിക്കുകയും അവരുടെ കഠിനാധ്വാനത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഗുപ്ത പറഞ്ഞിരുന്നു. എന്നാൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ലാത്തി ചാർജിലും അക്രമത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.

നിലവിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്. ജന്തർ മന്തർ പരിസരത്ത് ഇന്റർനെറ്റ് വിലക്കിയും വ്യാപകമായി മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയുമാണ് അധികൃതർ പ്രതിഷേധത്തെ നേരിടുന്നത്.

BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026
BREAKING NEWS
‘ പിടികിട്ടാപ്പുള്ളിയോടെന്ന പോലത്തെ പെരുമാറ്റം; വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചതിനു പിന്നിൽ ഒറ്റ ലക്ഷ്യം, മാതൃകാപരമായി ജീവിക്കുന്നയാളെ അപമാനിക്കുക; രാഷ്ട്രീയനാടകം‘: പിണറായിക്കെതിരായ ഇഡി സമൻസിനെ വിമർശിച്ച് ഗോവിന്ദൻ
17 Oct 2026