“കൂലിപ്പണിക്കാരൻ രാജൻ”, തൃശ്ശൂരിൽനിന്നൊരു വാർക്കപ്പണിക്കാരനെ കിട്ടി, ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആത്മാഭിമാനം വർധിച്ചിട്ടേയുള്ളൂ, ചൂരൽമലക്കാർക്ക് താൻ മന്ത്രിയല്ല, വീട്ടിലൊരാളാണ്, എന്റെ നാടിന്റെ അഭിമാനം കാക്കാൻ ഇതിനേക്കാൾ പൊക്കത്തിലും കയറും, ദന്തഗോപുരങ്ങളിലിരുന്ന് നിയന്ത്രിക്കുന്ന രീതി ഞങ്ങള്‍ക്കില്ല- മന്ത്രി കെ രാജന്‍
തിരുവനന്തപുരം: വയനാട് ടൗൺ ഷിപ്പിലെ വീട്ടിൽപോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതിൽ വിശദീകരണവുമായി റവന്യൂമന്ത്രി കെ. രാജൻ. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തിൽ...




