BREAKING NEWS

‘ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രിക്ക്’ … രേവന്ത് റെഡ്ഡിക്ക് അനുവദിച്ച 40,000 രൂപയുടെ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കയ്യില്‍, വിവാദം മുറുകുന്നു

· · 1 min read
Share: Copied!

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുവദിച്ച ഐപിഎൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ നടിയും മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ കുഷിത കല്ലാപ്പുവിന്റെ കൈയിലെത്തിയതിനെച്ചൊല്ലി വിവാദം. വിഐപി ടിക്കറ്റുകളുടെ ചിത്രം നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിനായാണ് രണ്ട് കോംപ്ലിമെന്ററി ടിക്കറ്റുകൾ അനുവദിച്ചത്.

‘ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രിക്ക്’ എന്ന് ടിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ടിക്കറ്റുകൾ എങ്ങനെ കുഷിതയുടെ കൈകളിലെത്തി എന്നതാണ് ഇപ്പോൾ ചർച്ച. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഇത് ചോദ്യംചെയ്ത് എത്തിക്കഴിഞ്ഞു. 40,000 രൂപയോളം വിലവരുന്ന ‘സൺറൈസേഴ്‌സ് എലൈറ്റ് ലോഞ്ച്’ ടിക്കറ്റുകളാണിവ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഔദ്യോഗികമായി നൽകിയ ടിക്കറ്റുകൾ എങ്ങനെ നടിയുടെ കൈവശം എത്തിയെന്നതാണ് ഉയരുന്ന സംശയം.

തെലുങ്ക് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് കുഷിത കല്ലാപ്പു. സംഭവം വിവാദമായതിനു പിന്നാലെ ഇവർ ഇൻസ്റ്റാഗ്രാം സ്റ്റോറി നീക്കംചെയ്തിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്ക് നൽകേണ്ട ടിക്കറ്റുകളാണിവ. ഇത്തരം പാസുകൾ സാധാരണയായി ഔദ്യോഗിക ആവശ്യങ്ങൾക്കോ സുരക്ഷാ ഏകോപനത്തിനോ പ്രോട്ടോക്കോൾ അതിഥികൾക്കോ വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. ഇവ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർക്കോ രാഷ്ട്രീയ ഭാരവാഹികൾക്കോ സുഹൃത്തുക്കൾക്കോ ഒന്നുംതന്നെ വ്യക്തിപരമായി ഉപയോഗിക്കാൻ സാധിക്കില്ല.

BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026