BREAKING NEWS

എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്, പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി, കടവും ലോണുകളുമല്ലാതെ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല, വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് തന്നെ വേട്ടയാടുകയാണ്, ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ

· · 1 min read
Share: Copied!

കണ്ണൂർ: ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സാമ്പത്തിക വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി. വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. നിന്നെ ഫിനിഷ് ചെയ്യും’ എന്നാണ് അടക്കം പറിച്ചിൽ. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി. ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല.

വിവിധ ക്യാമ്പസുകളിൽ സംഘടനാ പ്രവർത്തനം നടത്തി പല വിദ്യാർഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയിൽ അവർക്കൊക്കെ എൻ്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും. ഒരുപാട് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും. ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് അതുല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026