വൈശാലി: ബിഹാറിലെ വൈശാലിയിൽ സൈനികനെയും മകനെയും അനന്തരവൻ വെടിവെച്ച് കൊലപ്പെടുത്തി. സൈനികൻ ജിതേന്ദ്ര കുമാർ, പിതാവ് മുണാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ പോസ്റ്റിങ് ലഭിച്ച ജിതേന്ദ്ര ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിൽ വന്നപ്പോഴാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
അതേസമയം വഴിപോക്കർക്ക് തടസമായി നിന്ന വാഴ മുണാരിക് റാണ വെട്ടിമാറ്റിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴിയിൽ തടസമായി നിന്ന ചപ്പുചവറുകൾ വെട്ടിമാറ്റുന്നതിന് ഇടയിൽ ഒരു വാഴയും അദ്ദേഹം വെട്ടി. ഇതിന് പിന്നാലെ മുണാറിക്കിന്റെ അനന്തരവൻ ജഗദീഷ് റായ് ഇത് ചോദിക്കാനെത്തി. ഇതോടെ മൂവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് സംഭവം പോലീസ് ഇടപെട്ട് കാര്യങ്ങൾ ഒത്തുതീർപ്പാക്കുകയും ചെയ്തു.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം ജഗദീഷ് സൈനികനെയും മകനെയും മരുമകൻ വെടിവെച്ച് കൊന്നുവെന്ന വാർത്തയാണ് പുറത്ത് വന്നത്. സംഭവസ്ഥലത്ത് തന്നെ മുണാറിക് റായ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ജിതേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിക്കെ യുവാവും മരിക്കുകയായിരുന്നു. പിന്നാലെ പ്രതിയെ പോലീസ് ഇരുകാലുകളിലും വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. ഇയാൾ നിലവിൽ ഹാജിപൂർ സർദാർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.


















































