BREAKING NEWS

ഞാന്‍ കണക്ക് പറഞ്ഞാല്‍ അവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും, അണ്ണാക്കിലേക്ക് കൈവിരലിടുകയാണ്, ഇയാളാണോ കമ്മ്യൂണിസ്റ്റ്? അയാള്‍ക്ക് വ്യക്തിവൈരാഗ്യമാണ്, ഗുണംപിടിക്കില്ല, അമ്പലപ്പുഴയില്‍ ഇനി ആ പുല്ല് കിളുക്കാന്‍ പോകുന്നില്ല’ എച്ച് സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

· · 1 min read
Share: Copied!

ആലപ്പുഴ: സിപിഐഎം നേതാവ് എച്ച് സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സാണ് ഇപ്പോഴുളളതെന്ന് ജി സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയാല്‍ സലാം ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
‘എച്ച് സലാമിന് വിവരമുണ്ടോ? ഞാന്‍ കണക്ക് പറഞ്ഞാല്‍ അവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.

എനിക്കിപ്പോഴും കമ്മ്യൂണിസം ഉണ്ട്. ഇലക്ഷന്‍ കാലത്ത് പിരിക്കുന്ന ഫണ്ടിന്റെ കണക്ക് പൊതുജനങ്ങളോട് പറയുമോ? അണ്ണാക്കിലേക്ക് കൈവിരലിടുകയാണ്. ഇയാളാണോ കമ്മ്യൂണിസ്റ്റ്? അയാള്‍ക്ക് വ്യക്തിവൈരാഗ്യമാണ്. ആദ്യം മാര്‍ക്‌സിസവും ലെനിനിസവും പഠിക്കട്ടെ. ഗുണംപിടിക്കില്ല. അമ്പലപ്പുഴയില്‍ ഇനി ആ പുല്ല് കിളുക്കാന്‍ പോകുന്നില്ല’: ജി സുധാകരന്‍ പറഞ്ഞു. രണ്ടുമാസം മുന്‍പ് സ്ത്രീജനങ്ങളുടെ പ്രതിഷേധം തനിക്കെതിരെ നടന്നിരുന്നെന്നും 12 പേര്‍ തികച്ച് ഇല്ലായിരുന്നു പരിപാടിക്കെന്നും ജി സുധാകരന്‍ പറഞ്ഞു.

അഭിമാനമുളള സ്ത്രീകളാരും അവിടെ വരില്ലെന്നും സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണ് ഇപ്പോഴുളളതെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയില്‍ തനിക്കെതിരെ കയ്യേറ്റമുണ്ടായെന്നും ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ അറിയിച്ചു. സ്‌കൂളിലെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രിയെയും തദ്ദേശ വകുപ്പ് മന്ത്രിയെയും അറിയിച്ചെന്നും എംഎല്‍എ പറഞ്ഞു.

 

BREAKING NEWS
നിർബന്ധമായും വരണമെന്ന് ക്രൈബ്രാഞ്ചിന്റെ മൂന്നാമത്തെ നോട്ടീസ്; ചോദ്യംചെയ്യലിന് പി.എസ്.സി ചെയർമാൻ ഇന്നും ഹാജരായില്ല; ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെന്ന് നിലപാട്
10 Nov 2026
BREAKING NEWS
ഇറാന്റെ ഭീഷണി; യുകെയിലെ സൈനിക താവളത്തിൽനിന്ന് വിമാനങ്ങൾ മാറ്റി യുഎസ്; രണ്ടാംതവണയാണ് ഇത്തരമൊരു നീക്കം അമേരിക്ക നടത്തുന്നത്; മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
10 Nov 2026
BREAKING NEWS
പ്രധാനമന്ത്രി തന്നെ കാണുമ്പോൾ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യും,  കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്!! മോദിയുടെ ജീവിത പശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ? ഇന്ത്യയെ ജനാധിപത്യ-മതേതരത്വ പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണം- സോണിയ ...
10 Nov 2026
BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026