BREAKING NEWS

അങ്ങനെ ​ഗദ്യന്തരമില്ലാതെ ആ തീരുമാനമെടുത്തു… സഞ്ജുവിനെ കളത്തിലിറക്കാൻ!! വൈഭവ് പുറത്ത്, ടോസ് നേടിയ ഇന്ത്യ ഇം​ഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു, ഇം​ഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

· · 1 min read
Share: Copied!

സതാംപ്ടൻ: കഴിഞ്ഞ ലോകകപ്പ് മുതൽ കണ്ടുവരുന്നൊരു പ്രതിഭാസമാണ്. പരാജയം മാത്രം ഏറ്റുവരുന്ന നിമിഷം മാത്രം മലയാളി താരത്തെ കളത്തിലിറക്കും. ഇത്തവണയും മാറ്റമില്ല. തുടർച്ചയായ പരാജയങ്ങൾക്കു പിന്നാലെ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബോൾ ചെയ്യും. തുടർച്ചയായ ഏഴാം തവണയും ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ, ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു.

അഞ്ചാം ട്വന്റി20 മത്സരത്തിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയപ്പോൾ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. അതുപോലെ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനു പകരം സൂര്യാൻഷ് ഷെഡ്‌ഗെയും ടീമിലെത്തി. അതേസമയം ഗതാഗതാക്കുരുക്കിനെ തുടർന്ന് ഇന്ത്യൻ ടീം സംഘം സ്റ്റേഡിയത്തിലെത്താൻ വൈകിയതിനെ തുടർന്ന് ടോസിടൽ വൈകി. ഇതോടെ ഇന്ത്യൻ സമയം രാത്രി 7നു തുടങ്ങേണ്ട മത്സരം അരമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. അതേസമയം ഇം​ഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത സാൾട്ടിനെ പ്രസിദ് കൃഷ്ണയുടെ ബോളിൽ സൂര്യാൻഷിന്റെ കൈകളിലെത്തുകയായിരുന്നു.

‘പ്രതികാരം അനിവാര്യം, പിതാവിന്റെ രക്തം വീഴ്ത്തിയവരോട് പകരം ചോദിക്കുമെന്ന് അദ്ദേഹത്തിന്റെ സംസ്കാര സമയത്ത് ഞങ്ങൾ ശപഥം ചെയ്തു!! ഈ ക്രൂരവും അപമാനകരവുമായ ആക്രമണത്തിന് ഉത്തരവാദികളായവരെ വിടില്ല, ഇനി ഞാനും എന്റെ നേതാക്കളും ഇല്ലാതായാലും ഈ പ്രതികാരം നടക്കും’- മൊജ്താബ

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026