BREAKING NEWS

ലോകകപ്പ് കളിച്ചിട്ട് ദിവസങ്ങൾ മാത്രം… കാമുകിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വഴി ആരാധകരുമായി പങ്കുവച്ചത് ഒരു ദിവസം മുൻപ്!! ദക്ഷിണാഫ്രിക്ക മധ്യനിരതാരം ജെയ്ഡൻ ആഡംസ് വീടിനുള്ളിൽ മരിച്ച നിലയിൽ

· · 1 min read
Share: Copied!

കേപ്ടൗൺ: 2026 ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ബൂട്ടണിഞ്ഞ മധ്യനിരതാരം ജെയ്ഡൻ ആഡംസ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ. ടീം ലോകകപ്പിൽനിന്ന് പുറത്തായി ഏതാനും ദിവസങ്ങൾക്കുശേഷമാണ് 25 കാരനായ ജെയ്ഡനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നിലും ആഡംസ് കളിച്ചിരുന്നു. തുടർന്ന് നോക്കൗട്ടിലെത്തിയെങ്കിലും ആതിഥേയരായ കാനഡയോട് പരാജയപ്പെട്ട് ടൂർണമെന്റിൽനിന്ന് പുറത്താവുകയായിരുന്നു.

ശനിയാഴ്ച രാവിലെയോടെ കേപ്ടൗണിലെ വീട്ടിൽ ആഡംസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കുടുംബമോ, ബന്ധപ്പെട്ട അധികൃതരോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ പോലീസ് അന്വേഷണമാരംഭിച്ചു.

ഒരുദിവസംമുൻപ് കാമുകി അഖീലയ്‌ക്കൊപ്പമുള്ള ചിത്രം അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. 2023-ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് സെമി ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരം ദക്ഷിണാഫ്രിക്കയും മെക്‌സിക്കോയും തമ്മിലായിരുന്നു. മത്സരത്തിൽ ദക്ഷിണാഫ്രിക്ക എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു.

പ്രിയദർശിനി നിറഞ്ഞ് യാത്രക്കാർ, പൊന്മുടി ആറാം വളവിലെത്തിയപ്പോൾ കെഎസ്ആർടിസിയുടെ ബ്രേക്ക് നഷ്ടമായി, ബസ് സമീപത്തെ സംരക്ഷണ ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തി ഡ്രൈവർ, ഒഴിവായത് വൻ ദുരന്തം, യാത്രക്കാർ സുരക്ഷിതർ

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026