BREAKING NEWS

പാതിരാത്രി പൊലീസ് വാഹനമില്ലാതെ വീട്ടിലെത്തി, ബലം പ്രയോഗിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തു, ബന്ധുക്കളുടെ മുന്നില്‍ വച്ച് ക്രൂരമായി മര്‍ദിച്ചു, സ്റ്റേഷനിലെത്തിച്ച് വസ്ത്രമഴിപ്പിച്ചും മര്‍ദനം, ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവ് നേരിട്ടത് ഞെട്ടിക്കുന്ന ക്രൂരതകള്‍

· · 1 min read
Share: Copied!

കാസര്‍കോട്: ബദിയടുക്കയില്‍ കസ്റ്റഡി മര്‍ദ്ദനമെന്ന് പരാതി. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ അജിത്തിന്റെ കുടുംബം രംഗത്ത്. യാതൊരു തെറ്റും ചെയ്യാതെയാണ് പൊലീസ് അജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. രാത്രി വീട്ടിലെത്തി ബലം പ്രയോഗിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കളുടെ മുന്നില്‍ വെച്ച് അജിത്തിനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പൊലീസ് വാഹനമില്ലാതെ മഫ്തിയിലാണ് പൊലീസുകാര്‍ വന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

പൊലീസ് കേസിനെ കുറിച്ച് ഒരു കാര്യവും ബന്ധുക്കളോട് പറഞ്ഞില്ലെന്നും ആരോപണമുണ്ട്. സ്റ്റേഷനില്‍ വെച്ചും പൊലീസ് അജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ബന്ധുങ്ങള്‍ പറയുന്നു. നാട്ടില്‍ വലിയ നാണക്കേടാണ് അജിത്തിന് ഉണ്ടായതെന്നും കുടുംബം പറയുന്നുണ്ട്. നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്നും കുടുംബം പറഞ്ഞു. അടക്ക മോഷണം ആരോപിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അന്വേഷണത്തില്‍ അജിത്തല്ല കേസിലെ യഥാര്‍ത്ഥ പ്രതിയെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ യഥാര്‍ത്ഥ പ്രതികളായ മൂന്ന് പേരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

മോഷണം നടന്ന സ്ഥലത്തെ സിസിടിവിയില്‍ അജിത്തിന്റെ രൂപസാദൃശ്യമുള്ള ആളെ കണ്ടു എന്ന് പറഞ്ഞായിരുന്നു അജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക വാഹനത്തിലായിരുന്നില്ല പൊലീസ് എത്തിയത്. സ്റ്റേഷനില്‍ വെച്ച് ഉടുതുണി ഉരിച്ചടക്കം മര്‍ദിച്ചെന്നും ആരോപണമുണ്ട്.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026