BREAKING NEWS

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി’യും

· · 1 min read
Share: Copied!

കൊച്ചി: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ചലച്ചിത്ര മേളയിലേക്ക് ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡോക്യുമെൻ്ററി വിഭാഗത്തിൽ എട്ട് സിനിമകളാണ് മത്സരിക്കുന്നത്. ആർട്ട് ബുക്ക് സിനിമയാണ് ക്യൂറേറ്റ് ചെയ്യുന്നത്.

2026 ആഗസ്‌റ്റ് 13 മുതൽ 23 വരെ ഓസ്ട്രേലിയയിലെ മെൽബണിൽ വച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്. എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെൻ്ററിയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നടന്ന ഐഡിഎസ്എഫ്എഫ്കെയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഞാൻ രേവതി ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്‌റ്റിവലുകളിലൊന്നായ കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്‌റ്റിവലിലും ശ്രീലങ്കയിലെ ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്ര മേള, മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ ഡൽഹിയിലെ റിഥം അന്താരാഷ്ട്ര ക്വീർ ആൻ്റ് ജെൻഡർ ഫിലിം ഫെസ്റ്റിവൽ, റീൽ ഡിസയേഴ്സ് ചെന്നൈ ക്വിയർ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംല, പാലക്കാട് ചിറ്റൂരിൽ വച്ച് നടന്ന പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കോഴിക്കോട് നടന്ന ഐഇഎഫ്എഫ്കെ സ്വതന്ത്ര ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡും ചെന്നൈയിലെ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ ഡോക്യുമെൻ്ററി വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശവും ഞാൻ രേവതിക്ക് ലഭിച്ചിട്ടുണ്ട്. പ്രപഞ്ചം ഫിലിംസിൻ്റെ ബാനറിൽ എ ശോഭിലയാണ് ഡോക്യുമെൻ്ററി നിർമിച്ചിരിക്കുന്നത്.

പി. ബാലകൃഷ്ണൻ, ടി.എം. ലക്ഷമിദേവി എന്നിവരാണ് സഹ നിർമാതാക്കൾ. എ മുഹമ്മദ് ഛായാഗ്രഹണം, അമൽജിത്ത് എഡിറ്റിങ്, വിഷ്ണു പ്രമോദ് സൗണ്ട് ഡിസൈൻ, സാജിദ് വി.പി കളറിസ്റ്റ്, രാജേഷ് വിജയ് സംഗീതം, ആസിഫ് കലാം സബ്ടൈറ്റിൽസ്, അഡീ ക്യാമറ ചന്തു മേപ്പയൂർ, ക്യാമറ അസി. കെ.വി. ശ്രീജേഷ്, അമീർ ഫൈസൽ ഡിസൈൻസ്, കെൻസ് ഹാരിസ് ടൈറ്റിൽസ്, പി.ആർ.ഒ- പി.ആർ സുമേരൻ .

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026