തിരുവനന്തപുരം: മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തതെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ ന്യായീകരണത്തിനെതിരെ ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ. കേരളത്തിൽ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട അഞ്ച് അതിതീവ്ര മുസ്ലിം പാർട്ടികൾ ഇപ്പോഴും ശക്തമായി നിലവിലുണ്ടെന്ന് അഡ്വ. ജയസൂര്യൻ പറഞ്ഞു.
എന്നാൽ കേരളത്തേക്കാൾ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളിൽ തീവ്ര മുസ്ലിം പാർട്ടികൾ വളർന്നുവന്നിട്ടില്ല. അതായത് തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരാനുള്ള കാരണം മുസ്ലിം ലീഗിന്റെ സാന്നിധ്യം ഒന്ന് മാത്രമാണ്.
മുസ്ലിം ലീഗിനെ പോലെ നാളെ കൂടുതൽ എംഎൽഎമാരെയും മന്ത്രിമാരെയും ചോദിച്ചു വാങ്ങാനുള്ള നിരവധി അതിതീവ്ര മുസ്ലിം പാർട്ടികളെ കൂടി മുസ്ലീം ലീഗ് തങ്ങളുടെ ചിറകിന്റെ കീഴിൽ വളർത്തിക്കൊണ്ടു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.


















































