BREAKING NEWS

“തീവ്രവാദം വളരാന്‍ കാരണം മുസ്ലിംലീഗ്”, നിരവധി അതിതീവ്ര മുസ്ലിം പാർട്ടികളെ ലീഗ് തങ്ങളുടെ ചിറകിന്‍ കീഴിൽ വളർത്തിക്കൊണ്ടുവരികയാണ്, മുസ്ലിം ലീഗ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ തീവ്ര മുസ്ലിം പാർട്ടികളില്ലെന്ന് ബിജെപി വക്താവ്

· · 1 min read
Share: Copied!

തിരുവനന്തപുരം:  മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തതെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ ന്യായീകരണത്തിനെതിരെ ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ. കേരളത്തിൽ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട അഞ്ച് അതിതീവ്ര മുസ്ലിം പാർട്ടികൾ ഇപ്പോഴും ശക്തമായി നിലവിലുണ്ടെന്ന് അഡ്വ. ജയസൂര്യൻ പറഞ്ഞു.

എന്നാൽ കേരളത്തേക്കാൾ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളിൽ തീവ്ര മുസ്ലിം പാർട്ടികൾ വളർന്നുവന്നിട്ടില്ല. അതായത് തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരാനുള്ള കാരണം മുസ്ലിം ലീഗിന്റെ സാന്നിധ്യം ഒന്ന് മാത്രമാണ്.

മുസ്ലിം ലീഗിനെ പോലെ നാളെ കൂടുതൽ എംഎൽഎമാരെയും മന്ത്രിമാരെയും ചോദിച്ചു വാങ്ങാനുള്ള നിരവധി അതിതീവ്ര മുസ്ലിം പാർട്ടികളെ കൂടി മുസ്ലീം ലീഗ് തങ്ങളുടെ ചിറകിന്റെ കീഴിൽ വളർത്തിക്കൊണ്ടു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026