ചാത്തന്നൂർ: ആറു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പരാതിയിൽ അടുതല വരിഞ്ഞം മരുതികോട് ഉന്നതിയിൽ ചരുവിള പുത്തൻ വീട്ടിൽ സുജിത്ത് (33) ആണ് അറസ്റ്റിലായത്.
ചാത്തന്നൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറു വയസുകാരിയെ സുജിത്ത് എടുത്തുകൊണ്ടു പോയി പൊളിഞ്ഞു കിടന്ന വീട്ടിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.

















































