BREAKING NEWS

മാനം പണം കൊടുത്ത് വാങ്ങാനും, നിലനിര്‍ത്താനും പറ്റില്ല, ആറ് വര്‍ഷമായി… ഒരു പൊതു ഇടത്തും എന്റെ മകന്‍ വന്നിട്ടില്ല, ഞാന്‍ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല, തെറ്റിയാല്‍ തിരുത്തും- മാലാ പാര്‍വതി

· · 1 min read
Share: Copied!

തന്റെ പോസ്റ്റില്‍ വന്നൊരു കമന്റിന് മറുപടിയുമായി മാല പാര്‍വതി. മാല പാര്‍വതിയുടെ മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയ്ക്ക് മോശം മെസേജ് അയച്ച സംഭവം ഓര്‍മപ്പെടുത്തുന്നതായിരുന്നു കമന്റ്. മകന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാര്‍ട്‌സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചു നാള്‍ മുന്‍പ് ഉണ്ടായല്ലോ? ഇപ്പോള്‍ ആ കേസിന്റെ അവസ്ഥ എന്താണ്? മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തു കാണുമെന്ന് കരുതുന്നു’ എന്നായിരുന്നു കമന്റ്. പിന്നാലെ മാല പാര്‍വതി വിശദമായ മറുപടിയുമായെത്തുകയായിരുന്നു.

‘അവരുടെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കില്‍ കൂടെ വരാം എന്ന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലര് കേംപ്രമൈസ് ഡീല്‍സ് സംസാരിച്ചപ്പോള്‍, അതിന് നില്‍ക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിര്‍ത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാള്‍ വരയ്ക്കും അനുദവിക്കണം’ മാല പാര്‍വതി പറയുന്നു.
‘ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം. മറുപടി നല്‍കേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിന്റെ പേരില്‍, ആറ് വര്‍ഷമായി.. ഒരു പൊതു ഇടത്തും എന്റെ മകന്‍ വന്നിട്ടില്ല.

എന്നെ ആക്രമിക്കാന്‍ ,മകന്റെ പേര് ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാന്‍ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നില്‍ക്കും. തെറ്റിയാല്‍ തിരുത്തും’ എന്നും മാല പാര്‍വതി കമന്റിലൂടെ മറുപടി നല്‍കുന്നുണ്ട്.

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026