ടി20 ലോകകപ്പ് 2026നെ ചുറ്റിപ്പറ്റിയ ഫിക്‌സിംഗ് ആരോപണങ്ങൾ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമ്പോൾ, സംശയം ലോറൻസ് ബിഷ്‌ണോയിക്കും സംഘത്തിനും നേരെ നീങ്ങുന്നു. ഇയാളാണ് ഫിക്സിംഗിനു ഈ വിവാദത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച മാസ്റ്റർമൈൻഡായിരിക്കാമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കാനഡ ക്രിക്കറ്റിൽ നടന്ന സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അഴിമതി വിരുദ്ധ വിഭാഗം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഫെബ്രുവരി 17ന് നടന്ന കാനഡ–ന്യൂസിലാൻഡ് മത്സരത്തെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ആ മത്സരത്തിൽ കാനഡ നായകൻ ദിൽപ്രീത് ബജ്വ നടത്തിയ ഓവറും നിർണ്ണായക ഘട്ടത്തിലെ നോബോളും സംശയങ്ങൾക്ക് ഇടയാക്കിയതായി റിപ്പോർട്ടുകളുണ്ട്. ബജ്‌വയുടെ ഇടപെടലിനെക്കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം (എസിയു) നിലവിൽ അന്വേഷണം നടത്തിവരികയാണ്. ആ മത്സരത്തിൽ ബജ്‌വ എറിഞ്ഞ അഞ്ചാം ഓവറിലെ പ്രകടനമാണ് സംശയത്തിന് ഇടയാക്കിയത്. ഒരു നോബോളും വൈഡും ഉൾപ്പെടെ 15 റൺസാണ് ആ ഓവറിൽ താരം വഴങ്ങിയത്. ഇതോടെയാണ് മാച്ച് ഫിക്‌സിംഗ് സംശയം ബലപ്പെട്ടത്. അന്വേഷണത്തിൻ്റെ ഭാഗമായി അയാളുടെ ചോദ്യം ചെയ്തു മൊബൈൽ ഫോൺ പരിശോധിച്ചു.
അതേസമയം കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്യാൻ, ബിഷ്ണോയ് ഗാങ് കളിക്കാരെയും ടീമിലെ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി മത്സരഫലം സ്വാധീനിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2025ൽ ബ്രിട്ടീഷ് കൊളംബിയയിലെ സരി നഗരത്തിൽ ഒരു റെസ്റ്റോറൻ്റിൽ നടന്ന സംഭവത്തിൽ, ചിലർ താരങ്ങളെ ഭീഷണിപ്പെടുത്തിയതായും, നായകസ്ഥാനത്തേക്ക് ദിൽപ്രീത് ബജ്വയെ പിന്തുണയ്ക്കാൻ നിർബന്ധിച്ചതായും റിപ്പോർട്ട് പറയുന്നു.
അതുപോലെ താരങ്ങളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീഷണികളും ഉണ്ടായതായി സൂചനയുണ്ട്. ടീമിനുള്ളിൽ ചിലരെ പ്രധാന സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഇവർ ഇടപെട്ടതായും ആരോപണമുണ്ട്. ചില അംഗങ്ങൾ ഇത്തരം ഘടകങ്ങളെ എതിർത്തപ്പോൾ ഭീഷണിസന്ദേശങ്ങളും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, കാനഡ ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് അർവിന്ദർ ഖോസയ്ക്കെതിരേയും ഈ വിവാദവുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഖോസ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തന്റെ സൽപ്പേര് നശിപ്പിക്കാനുള്ള ശ്രമമാണെന്നും ഖോസ പ്രതികരിച്ചു. റസ്റ്റോറന്റ് സംഭവത്തെക്കുറിച്ച് മുൻ പ്രസിഡന്റ് അംജദ് ബജ്‌വയുമായി അരവിന്ദർ ഖോസ സംസാരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും, അത്തരമൊരു സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അംജദ് ബജ്‌വ പറഞ്ഞു.
ഇതോടൊപ്പം, മുൻ കോച്ച് ഖുറ്റാൻ ചോഹാനെ മത്സരഫലത്തെ സ്വാധീനിക്കാൻ ആവശ്യപ്പെട്ടതായും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇത്തരം നീക്കങ്ങളിൽ പങ്കുണ്ടെന്നാണ് ആരോപണം വിവാദത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്.
അതേസമയം സിബിസി റിപ്പോർട്ട് ഇങ്ങനെ: ‘‘കഴിഞ്ഞ ജൂലൈയിൽ (2025), ഒരു പ്രധാന പ്രവിശ്യാ ടൂർണമെന്റിലെ വിജയത്തിന് ശേഷം ഏകദേശം 25 ക്രിക്കറ്റ് താരങ്ങൾ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലുള്ള ഒരു റസ്റ്റോറന്റിൽ ഒത്തുകൂടി. ടൂർണമെന്റിൽ നിന്നുള്ള രണ്ട് കളിക്കാർ കാനഡയുടെ ദേശീയ ടീമിലെ ഒരു താരം ഭക്ഷണം കഴിച്ചിരുന്ന ടേബിളിനെ സമീപിച്ചു. തങ്ങൾ ബിഷ്ണോയി സംഘത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് അവകാശപ്പെട്ട അവർ, ദിൽപ്രീത് ബജ്‌വയെയും മറ്റൊരു യുവതാരത്തെയും പ്രമോട്ട് ചെയ്യുന്നത് പിന്തുണച്ചില്ലെങ്കിൽ താരത്തിനും കുടുംബത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി.’’
ഭീഷണി നേരിട്ട മറ്റൊരു വ്യക്തിയെയും സിബിസി സംഘം കണ്ടെത്തി. ‘നോഹ’ എന്നാണ് റിപ്പോർട്ടിൽ ഈ വ്യക്തിയുടെ പേര്. ചില നേതാക്കളെയും കളിക്കാരെയും അധികാര സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ ഈ സിൻഡിക്കേറ്റ് ശ്രമിക്കുന്നതായി അന്വേഷണം സൂചിപ്പിക്കുന്നു. അതേസമയം 2026ലെ ട്വന്റി20 ലോകകപ്പിന് ആഴ്ചകൾക്ക് മുൻപു ക്യാപ്റ്റനായി നിയമിക്കപ്പെട്ട ബജ്‌വയാണ് ഈ ആരോപണങ്ങളിലെ പ്രധാന വ്യക്തി. അദ്ദേഹം ടീമിൽ തുടരുന്നുണ്ടെന്നും പിന്നീട് നായകനായി ഉയർത്തപ്പെട്ടെന്നും ഉറപ്പാക്കാൻ സംഘം ഭീഷണി മാർഗം സ്വീകരിച്ചതായാണ് വിവരം. ‘‘ഞാൻ അതിനെ എതിർത്തു, 40 മിനിറ്റിനുള്ളിൽ അതേ നമ്പറിൽ നിന്ന് എന്നെ ഭയപ്പെടുത്തുന്ന ഒരു സന്ദേശം ലഭിച്ചു, അതിൽ ഒരു ചിത്രം ഉണ്ടായിരുന്നു.’’– നോഹ പറഞ്ഞു.
അതേസമയം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപു തന്നെ ബജ്‌വയെ ക്യാപ്റ്റനായി നിർദ്ദേശിച്ച ഗ്രൂപ്പിൽ ഖോസയും ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ‘‘പണം കിട്ടാൻ ഒത്തുകളിക്കാൻ അവർ തീരുമാനിച്ചതായി എനിക്ക് വ്യക്തിപരമായി തോന്നുന്നു. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ അധികാരത്തിൽ എത്തിക്കാൻ ആഗ്രഹിച്ചത്. അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ അവർ ഇത്രയധികം ശ്രമിച്ചതിന് മറ്റ് എന്തു കാരണമാണുള്ളത്.’’– നോഹ പറഞ്ഞു.
കൂടാതെ, അന്നത്തെ പ്രസിഡന്റ് അംജദ് ബജ്‌വ, സിഇഒ സൽമാൻ ഖാൻ, ബോർഡ് അംഗം റാണ ഇമ്രാൻ എന്നിവർ മത്സരങ്ങളുടെ ചില ഭാഗങ്ങൾ ഒത്തുകളിക്കാൻ മുൻ കാനഡ കോച്ച് ഖുറം ചോഹാനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് അവകാശപ്പെടുന്നു.












































