BREAKING NEWS

‘അമ്മ’യുടെ തലപ്പത്ത് ശ്വേത തന്നെ; കോടതി ഉത്തരവ്; നിലവിലെ ഭരണസമിതി തുടർന്ന് പ്രവർത്തിക്കാം; അഡ്ഹോക് കമ്മിറ്റിയ്ക്ക് വിലക്ക്

· · 1 min read
Share: Copied!

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. പ്രസിഡന്റ് ശ്വേത മേനോൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നിലവിലെ ഭരണസമിതി തുടർന്നും പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി.

അമ്മയുടെ ഭരണനിർവഹണം അഡ്ഹോക് കമ്മിറ്റിക്ക് ഏറ്റെടുക്കാൻ നിയമപരമായ അധികാരമില്ലെന്നാണ് ശ്വേതയുടെ വാദം. ഇന്നാണ് അവർ കോടതിയെ സമീപിച്ചത്.

ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. എന്നാൽ, ശ്വേത ഉൾപ്പെടെയുള്ളവർ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം രമേഷ് പിഷാരടിയും കെ.ബി. ഗണേഷ് കുമാറും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ പ്രതികരിച്ച ശ്വേത മേനോൻ, അമ്മയുടെ ബൈലോ പ്രകാരം രാജിവെച്ച ഭരണസമിതിയാണ് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ചുമതലയിൽ തുടരേണ്ടതെന്നും അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും നിലപാട് ആവർത്തിച്ചു. ഇതേ വാദം ഉന്നയിച്ചാണ് അവർ കോടതിയെ സമീപിച്ചത്.

ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; വിശ്വാസം മുതലെടുത്ത് നിരവധി തവണ അതിക്രമം; വൈദീകൻ അറസ്റ്റിൽ

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026