BREAKING NEWS

ദാ പോകുന്നു മുകളിലോട്ട്! നോക്കിനിൽക്കുന്നതിനിടെ പൊടുന്നനെ ഉയർന്ന് സ്വർണ്ണവില; ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്; ഒരു പവന് 1,05,440 രൂപ

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതുക്കിയ നിരക്കുപ്രകാരം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,180 രൂപയായപ്പോൾ, ഒരു പവന്റെ വില 1,05,440 രൂപയിലെത്തി.

ഇന്നലെ മാത്രം സ്വർണവിലയിൽ രണ്ട് തവണ വർധനവുണ്ടായിരുന്നു. രാവിലെ വർധനവിന് പിന്നാലെ വൈകീട്ടും ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കൂടി. ഇതോടെ ഇന്നലെ രാവിലത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പവന് ആകെ 2,200 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് തുടരുന്നത്. ഒരു ദിവസം തന്നെ ഒന്നിലധികം തവണ വില മാറുന്നതും ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവരെയും നിക്ഷേപകരെയും ആശയക്കുഴപ്പത്തിലാക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (ഒരു പവൻ):

ജൂലൈ 2: 1,05,440 രൂപ
ജൂലൈ 1: രാവിലെ 1,03,240 രൂപ | വൈകീട്ട് 1,04,320 രൂപ
ജൂൺ 30: രാവിലെ 1,02,760 രൂപ | ഉച്ചയ്ക്ക് 1,04,160 രൂപ
ജൂൺ 29: 1,04,880 രൂപ
ജൂൺ 28: 1,05,560 രൂപ
ജൂൺ 27: 1,05,560 രൂപ
ജൂൺ 26: രാവിലെ 1,03,840 രൂപ | വൈകീട്ട് 1,04,680 രൂപ
ജൂൺ 25: രാവിലെ 1,02,760 രൂപ | ഉച്ചയ്ക്ക് 1,03,640 രൂപ
ജൂൺ 24: 1,05,840 രൂപ
ജൂൺ 23: 1,07,000 രൂപ
ജൂൺ 22: രാവിലെ 1,07,440 രൂപ | വൈകീട്ട് 1,08,520 രൂപ
ജൂൺ 21: 1,07,120 രൂപ

വിലയിലെ ഈ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ കാരണം സ്വർണം വാങ്ങാൻ അനുയോജ്യമായ സമയം ഏതാണെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്ന് പൊതുതാല്പര്യ ഹർജി; ‘നിർണ്ണായക ഇടപെടലുമായി കോടതി; കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പത്മ പുരസ്കാരം റദ്ദാക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്‘

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026