BREAKING NEWS

കേപ് വെർദേ പ്രസിഡന്റ് മാസല്ല, മരണമാസ്…“അർജന്റീനയെ 1-0 ന് തോൽപ്പിക്കും!! ഞങ്ങൾ ഈ ലോകകപ്പിലേക്ക് എത്തിയത് സ്വന്തം ചരിത്രം എഴുതാനാണ്, പ്രതീക്ഷകൾ കുറവായിരിക്കും, പക്ഷെ ജയിക്കാനുള്ള ആഗ്രഹം ശക്തമായാൽ അത്ഭുതങ്ങൾ സംഭവിക്കാം… ഇനി അഥവാ തോറ്റാൽ, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ തലയുയർത്തിത്തന്നെ ഈ ലോകകപ്പിൽ നിന്ന് മടങ്ങും’…

· · 1 min read
Share: Copied!

ഫിഫ ലോകകപ്പിൽ ശേഷിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ കേപ് വെർദെ, ഈ ആഴ്ച ടൂർണമെന്റിലെ പ്രധാന ഫേവറിറ്റുകളിലൊന്നായ അർജന്റീനയോട് ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ലോകകപ്പിൽ ആദ്യമായി യോഗ്യത നേടിയ ഈ ആഫ്രിക്കൻ രാഷ്ട്രത്തിന് മുന്നിലുള്ള വെല്ലുവിളി അത്യന്തം വലുതാണ്. സാക്ഷാൽ ലയണൽ മെസിയെ നായകനാക്കി ഇറങ്ങുന്ന ലോകചാമ്പ്യന്മാരായ അർജന്റീന ടീമിനെതിരെ ശക്തമായ പോരാട്ടമാണ് അവരെ കാത്തിരിക്കുന്നത്.

എന്നാൽ, മത്സരത്തിനുമുമ്പ് കേപ് വെർദെ പ്രസിഡന്റ് ജോസെ മരിയ നെവിസ് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ടീം അർജന്റീനയെ തോൽപ്പിക്കാനാകുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. “കേപ് വെർദെക്ക് അർജന്റീനയെ 1-0 ന് തോൽപ്പിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ജയിക്കാനാണ് കളിക്കുന്നത്. പ്രതീക്ഷകൾ കുറവായിരിക്കുമ്പോഴും ജയിക്കാനുള്ള ആഗ്രഹം ശക്തമായാൽ അത്ഭുതങ്ങൾ സംഭവിക്കാം,” എന്ന് അദ്ദേഹം ബിബിസിയോട് നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

മത്സരത്തിൽ തങ്ങളുടെ ടീമിന് മുന്നിലുള്ള വെല്ലുവിളി വളരെ വലുതാണെന്ന് അദ്ദേഹം അംഗീകരിച്ചെങ്കിലും, ആത്മവിശ്വാസം കൈവിടാൻ തയ്യാറല്ലെന്നും നെവിസ് വ്യക്തമാക്കി. “ഒരു ചെറിയ രാഷ്ട്രമായ കേപ് വെർദെ എപ്പോഴും ലോകത്തെ അമ്പരപ്പിക്കാൻ ശ്രമിക്കും. അർജന്റീനക്കെതിരെ ഞങ്ങൾക്ക് 100 ശതമാനം വിജയസാധ്യതയുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മത്സരം കേപ് വെർദെയുടെ ലോകകപ്പ് യാത്രയിലെ നിർണായക ഘട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. ലോകകപ്പിലേക്ക് എത്തിയത് തന്നെ ചരിത്രമാകുമ്പോൾ, ഇപ്പോൾ ലോക ചാമ്പ്യന്മാരെ നേരിടുന്നത് അവരുടെ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഈ ലോകകപ്പിലേക്ക് എത്തിയതുതന്നെ നമ്മുടെ സ്വന്തം ചരിത്രം എഴുതാനാണ് — ചാമ്പ്യന്മാരെ നേരിടാനാണ്. അതിനാൽ, അർജന്റീനയെയും മെസ്സിയെയും അതേ ആത്മവിശ്വാസത്തോടെയും ശക്തമായ മനോഭാവത്തോടെയും ജയിക്കാനുള്ള ആഗ്രഹത്തോടെയും നേരിടും. അടുത്ത ഘട്ടത്തിലെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇനി അഥവാ ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പോലും തൻറെ ടീമിന് അതൊരു തോൽവിയല്ല. ഫലം എന്തായാലും, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ ഞങ്ങൾ തലയുയർത്തിത്തന്നെ ഈ ലോകകപ്പിൽ നിന്ന് മടങ്ങും- നെവെസ് പറഞ്ഞു.

‘അവൻ എങ്ങോട്ടും പോയിട്ടില്ല; തിരിച്ചുവരും;‘ സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് മകൻ മരിച്ചു; അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകുന്നില്ല; മകന്റെ ബാറ്റ് മടിയിൽ വെച്ച് വഴിയിലേയ്ക്ക് കണ്ണുംനട്ട് കാത്തിരിക്കുന്ന അമ്മ

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026