ടെഹ്റാൻ∙ ഹോർമൂസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിലാക്കാൻ ഇറാൻ. ചെറിയ തുകയൊന്നുമല്ല ലക്ഷ്യം. ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കുമെന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ഇസ്രയേൽ–യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർണ്ണായക കപ്പൽപ്പാതയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുവാനാണ് ഇറാന്റെ ഈ തീരുമാനം.
‘ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ ട്രാൻസിറ്റ് ഫീസായാണ് ഈടാക്കുക. ഇത് ഇറാന്റെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. യുദ്ധത്തിന് വലിയ വില നൽകേണ്ടതുണ്ട്’- ഇറാൻ പാർലമെന്റ് അംഗവും ഇറാനിയൻ ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ അലാദിൻ ബറോജെർഡി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിനോട് (IRIB) പറഞ്ഞു. ടോൾ ഇതിനോടകം നടപ്പാക്കി തുടങ്ങിയെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറാൻ കൈക്കൊള്ളുന്ന നിർണായക തീരുമാനമാണിത്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്.
അതേസമയം, യുദ്ധത്തെ തുടർന്ന് ഇറാന്റെ സാമ്പത്തീക സ്ഥിതി ഞെരുക്കത്തിലായതാവാം ടോൾ പിരിവെന്ന നീക്കത്തിലേയ്ക്ക് അവരെ നയിച്ചതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
നേരത്തെ, വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന ഇറാൻ ഗൾഫ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ഭീഷണി. 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
അതിനിടെ, ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്ഫോടനം ഇറാന്റെ ആക്രമണത്തിൽ നിന്നല്ലെന്നു വ്യക്തമായി. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം 9നു പുലർച്ചെയാണു മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.
അതിനിടെ, ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്ഫോടനം ഇറാന്റെ ആക്രമണത്തിൽ നിന്നല്ലെന്നു വ്യക്തമായി. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം 9നു പുലർച്ചെയാണു മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.
ചുവരെഴുതാൻ ഇനി ആളെ തപ്പി നടക്കേണ്ട; ഏതു നിറത്തിലും ഭാഷയിലും എഴുതി തരാൻ ‘ചുവർബോട്ട്’ റോബോർട്ട് റെഡി!














































