BREAKING NEWS

പ്രസവിച്ച് വെറും16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അപരിചിതയുടെ കയ്യിലേൽപിച്ച ശേഷം അമ്മ കടന്നുകളഞ്ഞു, ഫോൺ സ്വിച്ച് ഓഫ്!! പറ്റിക്കപ്പെട്ടുവെന്ന് മനസിലായതോടെ കുഞ്ഞുമായി സ്ത്രീ പോലീസ് സ്റ്റേഷനിൽ, വയനാട് സ്വദേശിനിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. കുട്ടിയുടെ അമ്മയായ വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയശേഷം സ്ഥലം വിട്ടത്.

പറ്റിക്കപ്പെട്ടുവെന്ന് മനസിലായതോടെ ഈ സ്ത്രീ കുഞ്ഞുമായി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻതന്നെ കുഞ്ഞിനെ വനിതാ പോലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്കുശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കുഞ്ഞുമായി പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം കുഞ്ഞിന്റെ മാതാവ് മെഡിക്കൽ കോളേജിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എത്രയുംവേഗം കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള നടപടികൾ പോലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

വളവ് തിരിയുന്നതിനിടെ ഓട്ടോറിക്ഷയുടെ വാതിൽ തുറന്നു പോയി, റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി, രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം, അപകടം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നവഴി

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026