Uncategorized

ഫോട്ടോ എടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഫോണ്‍ നല്‍കി, റീസൈക്കിള്‍ ബിന്നില്‍ കണ്ടത് അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍, കുന്നംകുളത്ത് സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കുന്നംകുളം:  വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സജു വർഗീസിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സ്‌കൂളിലെ കുട്ടികൾക്ക് ഫോട്ടോ എടുക്കാനായി പ്രതി തന്റെ മൊബൈൽ ഫോൺ നൽകാറുണ്ടായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് നഗ്‌നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു ഇയാളുടെ രീതി.

പ്രതിയുടെ ഫോണിലെ റിസൈക്കിൾ ബിന്നിൽ നിന്നും അവിചാരിതമായാണ് വിദ്യാർഥികൾ ഈ ചിത്രങ്ങൾ കണ്ടത്. തുടർന്ന് കുട്ടികൾ വീട്ടുകാരെ വിവരമറിയിക്കുകയും രക്ഷിതാക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. വിദ്യാർഥിനികളുടെ മാത്രമല്ല, അതേ സ്‌കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങളും ഇത്തരത്തിൽ വികൃതമായി നിർമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026