BREAKING NEWS

‘അഫ്​ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങയ്ക്കോ വത്തക്കയ്ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ല,അതേസമയം ഭീകരവാദികൾ ഒഴുകുകയാണ്;കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാന്റെ അഫ്ഗാൻ നയം പരാജയത്തിലാണ്’ പാക് സർക്കാരിനെ പരിഹസിച്ച് മതനേതാവ്

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്∙ വർധിച്ചുവരുന്ന ഭീകരവാദ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാക്കിസ്ഥാൻ സർക്കാരിനെ വിമർശിച്ച് പാക്ക് മതനേതാവ്. ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം മേധാവി മൗലാന ഫസ്ലുർ റഹ്മാനാണ് പാക്ക് സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങയ്ക്കോ വത്തക്കയ്ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ലെന്നും എന്നാൽ ഭീകരവാദികൾ നേരിട്ട് രാജ്യത്തേക്ക് കടക്കുകയാണെന്നും റഹ്മാൻ പറഞ്ഞു. റാവൽപിണ്ടിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാക്ക് മതനേതാവ്.

‘‘വ്യത്യസ്തരായ ആളുകൾ അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ വന്നു. കമ്യൂണിസ്റ്റ് സർക്കാർ വന്നു, ഇസ്‌ലാമിസ്റ്റ് നേതൃത്വത്തിലുള്ള ഭരണം വന്നു. താലിബാന്റെ ഭരണകൂടം വന്നു, അതുപോലെ പാക്കിസ്ഥാൻ അനുകൂലികളായവരും അധികാരത്തിൽ എത്തി. കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാന്റെ അഫ്ഗാൻ നയം എന്തുകൊണ്ടാണ് പരാജയപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഭീകരവാദികൾ പാക്കിസ്ഥാനിലേക്ക് വരുന്നുവെന്ന് അധികൃതർ പറയുന്നുണ്ട്.അവർ വരുന്നുണ്ടെങ്കിൽ അവരെ തടയുക, ഇല്ലാതാക്കുക. അഫ്ഗാൻ സർക്കാർ നിങ്ങളുടെ നീക്കങ്ങളെ ഒരിക്കലും എതിർത്തിട്ടില്ല. പാക്കിസ്ഥാന്റെ വിശാലമായ വിദേശനയം സമ്പൂർണ പരാജയമായി. ഈ നയതന്ത്രം രാജ്യത്തിന് വിനാശകരമാണെന്ന് തെളിഞ്ഞു. നമ്മൾ ഇന്ത്യയുമായി യുദ്ധം ചെയ്യുന്നു. അഫ്ഗാനിസ്ഥാനുമായി ഞങ്ങൾക്ക് പിരിമുറുക്കമുണ്ട്, ചൈന അസ്വസ്ഥരാണ്, ഇറാനും അങ്ങനെ തന്നെ.’’ – റഹ്മാൻ കൂട്ടിച്ചേർത്തു.ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാൻ്റെ നട്ടെല്ലൊടിച്ച റാഫേൽ വിമാനങ്ങൾക്കായി 3.25 ലക്ഷം കോടിയുടെ കരാർ… ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ!! 18 വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽ നിന്ന്, 96 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026