BREAKING NEWS

‘നേപ്പാൾ, ശ്രീലങ്ക പോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണം, പാർലമെന്റ് കത്തിക്കാനുള്ള അവസരമാണു വന്നിരിക്കുന്നത്, ഡൽഹിയിൽ പോയി പോലീസിനെ ആക്രമിക്കണം’… സമൂഹ മാധ്യമങ്ങളിൽ കലാപാഹ്വാനം, വ്‌ളോഗർ അനാഷിനെതിരെ കേസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: സമൂഹമാധ്യമം വഴി കലാപാഹ്വാനം നടത്തിയ വ്‌ളോഗർ ഒകെ അനാഷ് എന്ന മുഹമ്മദ് അനസിനെതിരെ കേസെടുത്ത് പോലീസ്. ഡൽഹിയിൽ പോയി പോലീസുകാരെ ആക്രമിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് ഫറോക്ക് പോലീസ് കേസെടുത്തത്.

നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ പോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും പാർലമെന്റ് കത്തിക്കാനുള്ള അവസരമാണിതെന്നുമടക്കം ഇയാൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.

അതേസമയം ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടിയെടുത്തത്. വൈറൽ ആയതിന് പിന്നാലെ മുഹമ്മദ് അനസ് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ക്ഷമാപണം നടത്തിയുള്ള വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.

കാനഡയില്‍ 23കാരിയായ ഇന്ത്യന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തി ലിവ് ഇന്‍ പങ്കാളി, 22 കാരന്‍ അറസ്റ്റില്‍

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026