BREAKING NEWS

‘ഇന്ത്യയുടെയോ, ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ, പാക്കിസ്ഥാനോ പേടിക്കില്ല… ഞങ്ങളുടെ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ നിങ്ങൾക്കറിയാലോ…ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടി, പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഇതിൽ സ്ഥാനമില്ല’

· · 1 min read
Share: Copied!

ലാഹോർ: ടി-20 ലോകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങൾക്കുമുന്നിൽ ​തള്ളിമറിച്ച് നഹ്വി. വിവാദങ്ങൾക്കൊടുവിൽ തിങ്കളാഴ്ച്ചയാണ് പാക്കിസ്ഥാൻ കളിക്കുന്ന കാര്യം തീരുമാനമായത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്.

അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെയും ശ്രീലങ്കയുടെയും അഭ്യർത്ഥന മാനിച്ച് ഇന്ത്യക്കെതിരെ കളിക്കാൻ തയാറാവുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരിച്ചത്.എന്നാൽ കളിക്കാനുള്ള അനുമതി നൽകുന്നതിന് മുമ്പ് വരെ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി വെല്ലുവിളികൾ ഉയർത്തിയിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ, പാക്കിസ്ഥാൻ സർക്കാരോ പേടിക്കില്ല. ഇനി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ അല്ലേ, അദ്ദേഹം ഒന്നിനെയും ഭയപ്പെടാറില്ല,’ നഖ്‌വി പറഞ്ഞു.

പിന്നാലെ ഇന്ത്യക്കെതിരെ കളിക്കാമെന്ന് പാക്കിസ്ഥാൻ അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നായിരുന്നു നഖ്‌വിയുടെ വിശദീകരണം.’ബംഗ്ലാദേശിന്റെ പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകും. ഞങ്ങൾ കളിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതുകൊണ്ടാണ് അവർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഞങ്ങൾ ബംഗ്ലാദേശിന് വേണ്ടിയാണ് നിലകൊണ്ടത്. ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഇതിൽ സ്ഥാനമില്ല,’ നഖ്വി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ അങ്ങനെയൊരു കത്ത് ബം​ഗ്ലാദേശിനെക്കൊണ്ട് എഴുതിക്കുകയായിരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026