BREAKING NEWS

കാനഡയില്‍ 23കാരിയായ ഇന്ത്യന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തി ലിവ് ഇന്‍ പങ്കാളി, 22 കാരന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി ദാരുണമായി കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പങ്കാളിയായ 22 വയസ്സുകാരൻ റിതീഷ് കുമാറിനെ എഡ്മന്റൺ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജൂലൈ 9ന് വൈകിട്ടോടെയാണ് എഡ്മന്റണിലെ സിൽവർബെറിയിലുള്ള വസതിയിൽ ഗുരുതരമായ പരുക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാമൻപ്രീത് കൗർ, ചികിത്സയിലിരിക്കെ ജൂലൈ 12നാണ് മരണത്തിനു കീഴടങ്ങിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണ പുരോഗതിക്കായി ആദ്യം രഹസ്യമാക്കി വച്ച മരണകാരണം ജൂലൈ 23നാണ് പൊലീസ് പുറത്തുവിട്ടത്. യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

ജൂലൈ 22നാണ് പ്രതിയായ റിതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരണപ്പെട്ട ദാമൻപ്രീത് കൗറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരം തുടങ്ങിയിട്ടുണ്ട്. മൃതദേഹം എത്തിക്കുന്നതിനായുള്ള ഭാരിച്ച ചെലവ് കുടുംബത്തിനു താങ്ങാനാകാത്ത സാഹചര്യത്തിലാണ് ഫണ്ട് ശേഖരിക്കുന്നത്.

BREAKING NEWS
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ട്, തൽക്കാലം അടൂരിലെ പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷണം ആവശ്യമില്ല... രാഹുലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയത്... പത്തനംതിട്ട കോൺഗ്രസിൽ രാഹുലിനെച്ചൊല്ലി തർക്കം
13 Oct 2026
BREAKING NEWS
യുവാവിന്റെ തല വെട്ടിക്കൊണ്ടുപോയത് കുക്കി സായുധസംഘാംഗം? തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദ...
13 Oct 2026
BREAKING NEWS
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് 15കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച്ചിരുന്നു; വീട്ടുകാർ കണ്ടതോടെ അടുക്കളയിൽനിന്ന് കത്തിയെടുത്ത് ഭീഷണി; യുവാവിന് 55 വർഷം കഠിനതടവ്, 3.2 ലക്ഷം രൂപ പിഴ
13 Oct 2026
BREAKING NEWS
ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ല, ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്, പ്രാഥമിക അന്വേഷണം ആവശ്യം, മാസപ്പടി കേസില്‍ പിണറായിയുടെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍
13 Oct 2026