BREAKING NEWS

സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍, 24 വീടുകൾക്ക് തീയിട്ട് കലാപകാരികള്‍, സര്‍ക്കാര്‍ ക്വാട്ടേഴ്സും കത്തി നശിച്ചു, വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് കെട്ടുകണക്കിന് ആയുധങ്ങള്‍

· · 1 min read
Share: Copied!

ഇംഫാൽ:  മണിപ്പൂരിൽ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിലെ ലിതാൻ ഗ്രാമത്തിൽ രാത്രിയിലുണ്ടായ അക്രമങ്ങളിൽ കുറഞ്ഞത് 24 വീടുകൾ കത്തിനശിച്ചു. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുകയും പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, തങ്ഖുൽ നാഗ സമുദായത്തിൽപ്പെട്ട 21 വീടുകളും കുക്കി-സോ സമുദായത്തിൽപ്പെട്ട മൂന്ന് വീടുകളും കുറച്ച് സർക്കാർ ക്വാർട്ടേഴ്സുകളും തീപിടുത്തത്തിൽ കത്തി നശിച്ചു. നേരത്തേയുണ്ടായ മെയ്തെയ്-കുക്കി സംഘർഷത്തിൽ നാഗ വിഭാഗം ഏറെക്കുറെ നിഷ്പക്ഷത പാലിച്ചിട്ടുണ്ടെങ്കിലും പുതിയ സംഘർഷത്തിലെ അവരുടെ ഇടപെടൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ശനിയാഴ്ച രാത്രി കുക്കി-സോ വിഭാഗത്തിൽപ്പെട്ട ഒരു സംഘം ഒരു നാഗാ യുവാവിനെ ആക്രമിച്ചതായി ആരോപ്പിച്ചതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. തൊട്ടുപിന്നാലെ ലിതാൻ സരീഖോങ് പ്രദേശത്ത് വെടിവയ്പ്പും തീവയ്പ്പുമുണ്ടായി. സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളും യോഗം ചേർന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇത് സംഘർഷം രൂക്ഷമാക്കുകയും നിരവധി ആക്രമണങ്ങൾക്ക് കാരണമാവുകയും ചെയ്തു.

സംഘർഷത്തിൽ പരിക്കേറ്റവരെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് ആശുപത്രിയിൽ സന്ദർശിച്ചു. തെറ്റിദ്ധാരണയുടെ ഫലമായാണ് സംഘർഷം നടക്കുന്നതെന്നും അദേഹം പറഞ്ഞു. എല്ലാ സമുദായങ്ങളോടും ശാന്തത പാലിക്കാനും സമാധാനം നിലനിർത്താനും അദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭ്യർഥിച്ചു. സംഘർഷത്തെ തുടർന്ന് ലിറ്റാൻ പ്രദേശത്തേക്ക് മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരുന്നതായി മണിപ്പൂർ പൊലീസ് പറഞ്ഞു.

BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026
BREAKING NEWS
കലിപ്പ് തീരുന്നില്ല... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി അടിച്ചു തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും
15 Nov 2026
BREAKING NEWS
പടച്ചോനേ ഇക്ക പെട്ട്... മലേഷ്യയിൽ നിന്നെത്തിയ ഭർത്താവിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരേസമയമെത്തിയത് മൂന്ന് ഭാര്യമാർ, തന്റെ ഭർത്താവെന്നു പറഞ്ഞു മൂവരും തമ്മിൽ കയ്യാങ്കളി, പിന്നാലെ ആരുടെ കൂടെ പോകണമെന്ന പേരിൽ തർക്കവും ഭരണിപ്പാട്ടും, ഇടപെട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ- വീഡിയോ വൈറൽ
15 Nov 2026
Main slider
മീൻപിടിക്കാൻ വയലിലിറങ്ങിയതിനിടെ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ടു, മലപ്പുറത്ത് 13-കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം
15 Nov 2026