BREAKING NEWS

വിവാഹ ചടങ്ങിനിടെ വരനൊപ്പമെത്തിയ അതിഥികൾ മോശമായി പെരുമാറി, ചോദ്യം ചെയ്ത ദേശീയ പാരാ അത്‌ലറ്റിനെ ഇരുമ്പ് ദണ്ഡ്, ഹോക്കി സ്റ്റിക്ക് ഉപയോ​ഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി, ആറുപേർ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

റോത്തക്: വിവാഹ ചടങ്ങിനിടയിൽ മോശമായ പെരുമാറിയവരെ ചോദ്യം ചെയ്ത ദേശീയ പാരാ അത്‌ലറ്റിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. പാരാ അത്‌ലറ്റ് താരമായ രോഹിത് ധൻകർ (28) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം രേവാരി ഖേരയിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു രോഹിത്. ചടങ്ങിനിടെ, വരന്റെ ഭാഗത്തുനിന്നുള്ള ചില അതിഥികളുടെ മോശം പെരുമാറ്റം രോഹിതും സുഹൃത്തും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു.

ചടങ്ങിൽവെച്ച് തന്നെ പ്രശ്നം രമ്യമായി പരിഹരിച്ചെങ്കിലും പരിപാടിക്ക് ശേഷം പിന്തുടർന്നെത്തിയ സംഘം രോഹിതും സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി. 20 ഓളം ആളുകൾ ചേർന്ന് കാർ വളഞ്ഞ് ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് രോഹിതിൻറെ സുഹൃത്ത് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ രോഹിതിനെ ആദ്യം ഭിവാനി ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചപ. ആരോഗ്യനില മോശമായതിനെത്തുടർന്ന് പിന്നീട് റോത്തക്കിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. പോലീസ് ഇതുവരെ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനായി ഉപയോഗിച്ച വാഹനങ്ങളിൽ ഒരെണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026
BREAKING NEWS
മൂന്ന് ലക്ഷത്തിന്റെ കട ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ്, മാതാപിതാക്കളുടെ മരണം അറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്, ഒരു കുടുംബത്തിനെ മൂന്നുപേരെയും കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ 20 അടിയോളം ഉയരമുള്ള ഷെഡിന്റെ റൂഫിന് മുകളിലെത്തി രണ്ടുവയസ്സുകാരി; സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി
31 Oct 2026
BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026