BREAKING NEWS

ഒരു ചായ തരുമോ? പിന്നാലെ കു‌ഴഞ്ഞുവീണ് അധ്യാപകനായ ബിഎൽഒയുടെ മരണം!! രാത്രി വൈകിയും എസ്‌ഐആർ ജോലികൾ, അമിത ജോലിഭാരം ശാരീരികമായും മാനസികമായും തളർത്തിയെന്ന് ബന്ധുക്കൾ, സമാന രീതിയിൽ ഉത്തർപ്രദേശിലും മരണം

· · 1 min read
Share: Copied!

ജയ്പൂർ: രാജസ്ഥാനിലെ ധോൽപൂരിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ(എസ്‌ഐആർ) ജോലിക്കിടെ ബൂത്ത് ലെവൽ ഓഫീസർ മരിച്ചു. ശനിയാഴ്ച വൈകീട്ട് വീട്ടിൽ എസ്‌ഐആർ ജോലികൾ പൂർത്തിയാക്കുന്നതിനിടെ 42 കാരനായ അനുജ് ഗാർഗ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ജോലി ഭാരത്താൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുജ് ഗാർഗ് സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

അടുത്ത ദിവസങ്ങളിലായി എസ്‌ഐആർ ജോലികൾ രാത്രി വൈകിയും അനുജ് ഗാർഗ് ചെയ്തിരുന്നുവെന്നും ഇത് ശാരീരികമായും മാനസികമായും അദ്ദേഹത്തെ തളർത്തിയിരുന്നുവെന്നും സഹോദരി പറഞ്ഞു. സംഭവ ദിവസവും രാത്രിയിൽ വളരെ വൈകിയും വോട്ടർമാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു അനുജ്. ഇതിനിടെ ചായ വേണമെന്ന് വീട്ടുകാരോടു പറഞ്ഞു, ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബാരയിലെ സർക്കാർ സ്‌കൂളിലെ അധ്യാപകനാണ് അനുജ് ഗാർഗ്. 2012ലാണ് സർക്കാർ സർവീസിൽ ജോലി ലഭിച്ചത്.

അതേസമയം ഉത്തർപ്രദേശിലും സമാനസാഹചര്യത്തിൽ ബിഎൽഒ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധാംപുരിലെ 56 കാരി ശോഭറാണിയാണ് സമാന രീതിയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അങ്കണവാടി ജിവനക്കാരിയായ ശോഭറാണി ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടിരുന്നു. രാത്രിയിൽ എസ്‌ഐആർ നടപടിക്രമങ്ങൾ ചെയ്യുന്നതിനിടെ ശോഭറാണിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

മകന്റെ വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് ശോഭറാണിയുടെ മരണം. എസ്‌ഐആർ ജോലിയുടെ സമ്മർദവും മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ആലോചനകളും ബിഎൽഒ ജോലികളും കാരണം ശോഭറാണി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു.

BREAKING NEWS
വാട്ട് ആൻ ഐഡിയ ടീച്ചറേ.... കള്ളന്മാരെ പേടിച്ച് ഭാര്യ രണ്ടര പവൻ സ്വർണം ഒളിപ്പിച്ചത് ചേട്ടന്റെ പഴയ ഷൂവിനകത്ത്, വീട്ടിൽ ശുദ്ധികലശത്തിനിറങ്ങിയ ഭർത്താവ് എല്ലാമെടുത്ത് ഹരിതകർമ സേനയ്ക്ക് കൊടുത്തു, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം ഉടമസ്ഥന്റെ കൈകളിലേക്ക്
15 Nov 2026
BREAKING NEWS
ബെഡുകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചകളും, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല, പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ രോഗികള്‍ ദുരവസ്ഥയില്‍
15 Nov 2026
BREAKING NEWS
ഫുജൈറയിലെ വാഹനാപകടം; ഇരട്ടക്കുട്ടികളും കൊച്ചുമകനും നഷ്ടമായ പ്രവാസി മലയാളി സിദ്ദിഖിന്റെ കുടുംബത്തെ ആശ്വാസവുമായി നേരിട്ടെത്തി ഫുജൈറ കിരീടാവകാശി;
15 Nov 2026
BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026