ലക്നൗ: സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ട്രെയിനിനടിയിൽ കിടന്ന് റീൽസെടുത്ത സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവത്തിൽ യുവാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഉത്തർപ്രദേശിലെ ഉന്നാവിലും അസമിലെ സിൽച്ചാറിലുമാണ് യുവാക്കൾ ഓടുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് റീൽസ് വിഡിയോ ചിത്രീകരിച്ചത്.
ഉന്നാവിൽ കുസുംഭി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു ആദ്യത്തെ സംഭവം. ട്രെയിൻ എത്തുന്നതിന് മുൻപ് ട്രാക്കിൽ മൊബൈലുമായി കമിഴ്ന്നു കിടക്കുന്ന യുവാവിനെയാണ് റീൽസിൽ ആദ്യം കാണിക്കുന്നത്. മൊബൈൽ വീഡിയെ കിട്ടുന്ന വിധം പിടിച്ച് യുവാവ് കമിഴ്ന്നു കിടക്കുകയാണ്. ഇതു മറ്റൊരാൾസമീപത്തു നിന്ന് ചിത്രീകരിച്ചു. പിന്നാലെ ട്രെയിൻ വരുന്നതും യുവാവിന് മുകളിലൂടെ കടന്നുപോകുന്നതും കാണാം. തുടർന്ന് യുവാവ് കിടന്നു കൊണ്ട് ട്രെയിനിന്റെ അടിയിൽ കിടന്ന് ചിത്രീകരിച്ച ദൃശ്യങ്ങളും ഉൾപ്പെടുന്നതാണ് റീൽസ്. വീഡിയോ വൈറലായതിനു പിന്നാലെ ആർപിഎഫ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഉന്നാവോ ഹസൻഗഞ്ച് സ്വദേശിയായ രഞ്ജിത് ചൗരസ്യ(22)യാണ് അറസ്റ്റിലായത്.
इस रील पुत्र का नाम रंजीत चौरसिया है वीडियो तो बना लिया जेल जाने की तैयारी है !!!
लाइक कमेंट के चक्कर में देश बर्बाद हो गया !!! pic.twitter.com/5nxYnzl9CW— कुलदीप सिंह बड़ियाल (@KuldeepSBadiyal) April 8, 2025