BREAKING NEWS

‘ഞാൻ വന്ദേമാതരം പാടില്ല… എനിക്ക് അല്ലാഹുവിനെ അല്ലാതെ ആരെയും ആരാധിക്കാൻ കഴിയില്ല, ഈ അവകാശം എനിക്ക് ഭരണഘടന നൽകിയിട്ടുണ്ട്, പക്ഷെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കും… വന്ദേമാതരം പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുവെങ്കിൽ അതു ചെയ്തുകൊള്ളൂ…കൂടുതൽ കാര്യങ്ങൾ ചരിത്രം പഠിച്ചിട്ട് പറയാം’- കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്

· · 1 min read
Share: Copied!

ന്യൂഡൽഹി: താൻ വന്ദേമാതരം പാടില്ലെന്നും എന്നാൽ അത് ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുമെന്നും കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. തന്റെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന തനിക്ക് നൽകിയിട്ടുണ്ടെന്നും അത് ആർക്കും തട്ടിയെടുക്കാനാകില്ലെന്നും മസൂദ് പറഞ്ഞു.

വന്ദേമാതരത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിനിടെയാണ് മസൂദിന്റെ പ്രതികരണമെന്നതും ശ്രദ്ധേയം. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി ബന്ധപ്പെട്ടും വന്ദേമാതരം ആലാപനത്തെച്ചൊല്ലി രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നു.

വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ്, അല്ലാഹുവിനല്ലാതെ മറ്റാരെയും ആരാധിക്കാൻ തനിക്ക് കഴിയില്ലെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും മസൂദ് പറഞ്ഞു. എന്നാൽ വന്ദേമാതരത്തെ അപമാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വന്ദേമാതരം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാമെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും മസൂദ് പ്രതികരിച്ചു. എന്നാൽ തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭരണഘടന അനുവദിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ താൻ പ്രവർത്തിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി

“എനിക്ക് അല്ലാഹുവിനെ അല്ലാതെ ആരെയും ആരാധിക്കാൻ കഴിയില്ല. ഈ അവകാശം എനിക്ക് ഭരണഘടന നൽകിയിട്ടുണ്ട്. നിങ്ങൾക്ക് എന്നിൽ നിന്ന് ഈ അവകാശം തട്ടിയെടുക്കാൻ കഴിയില്ല. പക്ഷേ, ഞാൻ അതിനെ അപമാനിക്കില്ല (വന്ദേമാതരം). ഞാൻ അത് പാടില്ല, പക്ഷേ ഞാൻ അതിനായി എഴുന്നേൽക്കും…വന്ദേമാതരം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പ്രോത്സാഹിപ്പിക്കുക. ഇത് എനിക്ക് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? ഞാൻ ആഗ്രഹിക്കുന്നത്ര മാത്രമേ ചെയ്യൂ, ഞാൻ അത് ചെയ്യും.” അതുപോലെ താൻ ഇതുവരെ വന്ദേമാതരം പാടിയിട്ടില്ലെന്നും ഭാവിയിലും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതുപോലെ വന്ദേമാതരത്തിന്റെ ചരിത്രം പൂർണമായി പഠിച്ചശേഷം വിഷയത്തിൽ സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാനം എവിടെ നിന്നാണ് വന്നത്, എങ്ങനെയാണ് എഴുതിയത്, എന്തിനാണ് എഴുതിയത് തുടങ്ങിയ കാര്യങ്ങൾ ആദ്യം മനസിലാക്കണമെന്നും മസൂദ് പറഞ്ഞു.

ഇതിനിടെ, വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിനെതിരെ ബിജെപി രാഷ്ട്രീയ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകിയതായും റിപ്പോർട്ടുണ്ട്. രാജസ്ഥാനിലെ ചിത്തോർഗഡിൽ നടന്ന ബിജെപി റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ശനിയാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടെ അത് നിർത്താൻ സോണിയ ഗാന്ധി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടുവെന്നാണ് അമിത് ഷാ ആരോപിച്ചത്.

അതേസമയം വന്ദേമാതരം സംബന്ധിച്ച വിവാദം ഇതോടെ വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്. മതവിശ്വാസവും ഭരണഘടനാപരമായ അവകാശങ്ങളും ഒരു വശത്തും ദേശീയ പ്രതീകങ്ങളോടുള്ള ബഹുമാനം മറുവശത്തുമായി വിഷയം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വാദപ്രതിവാദമായി മാറുകയാണ്.

എങ്ങനെ കേസെടുക്കും? സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പൊലീസ്; വന്ദേമാതരത്തെ അപമാനിച്ചെന്നാണ് പരാതി; പല സംസ്ഥാനങ്ങളിലായി പരാതി നൽകാനുള്ള നീക്കത്തിൽ ബി.ജെ.പി

 

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026