BREAKING NEWS

മെട്രോ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സിഐഎസ്എഫ് ജവാന്‍ , യാത്രക്കാര്‍ ഇടപെട്ടതോടെ വാക്കുതര്‍ക്കമായി, ഒടുവില്‍ തോക്കുചൂണ്ടി ഭീഷണി, ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ യുവതിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് സേനാ നേതൃത്വം. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയും അച്ചടക്കലംഘനവുമാണെന്ന് സി.ഐ.എസ്.എഫ് ഹെഡ് ക്വാർട്ടേഴ്സ് വ്യക്തമാക്കി. സംഭവത്തിൽ ആരോപണവിധേയനായ ജവാനെ അടിയന്തരമായി സസ്പെൻഡ് ചെയ്തു. എയിംസ് മെട്രോ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

ട്രെയിൻ യാത്രക്കിടെ ജവാൻ തന്റെ മൊബൈൽ ഫോണിൽ യുവതിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുകയായിരുന്നു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹയാത്രക്കാർ ചോദ്യം ചെയ്തെങ്കിലും ഇയാൾ ആദ്യം കുറ്റം നിഷേധിച്ചു. തുടർന്ന് യാത്രക്കാർ നിർബന്ധപൂർവം മൊബൈൽ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് ഗാലറിയിൽ നിന്ന് യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയത്. ഇതോടെ മെട്രോയ്ക്കുള്ളിൽ വലിയ വാക്കുതർക്കവും സംഘർഷാവസ്ഥയുമുണ്ടായി. ഫോണിൽ ദൃശ്യങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ട്രെയിനിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ജവാനെ യാത്രക്കാർ തടഞ്ഞുവെച്ചു.

ഇതിനിടെ പരിഭ്രാന്തി പരത്തിക്കൊണ്ട് ഉദ്യോഗസ്ഥൻ തോക്കെടുത്ത് യാത്രക്കാർക്ക് നേരെ ചൂണ്ടുകയായിരുന്നു. ഈ സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. മെട്രോ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥനിൽ നിന്നുതന്നെ ഇത്തരമൊരു അതിക്രമമുണ്ടായത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ടത്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026