മലപ്പുറം: ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കറിയുണ്ടാക്കിയില്ലെന്ന കാരണത്താൽ വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഉച്ച ഭക്ഷണത്തിനുള്ള കറിയുടെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മദ്യലഹരിയിൽ റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്. ഉടൻ തന്നെ വണ്ടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഫസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി






