BREAKING NEWS

അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ബിജെപി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ല!! എയിംസിന് തൃശൂരിൽ സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ- കെ മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സംബന്ധിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തുറന്ന മനസ്ഥിതിയാണ്. എയിംസ് തൃശൂരിൽ വേണമെന്ന് പറയുന്ന സുരേഷ് ഗോപി, സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ, അദ്ദേ​ഹം സ്ഥലം കാണിച്ചുതന്നാൽ ഉദ്യോ​ഗസ്ഥന്മാരെ വിട്ട് പരിശോധിപ്പിക്കാമെന്നും മുരളീധരൻ പ്രതികരിച്ചു. ഇപ്പോൾ തന്നെ വൈക്കത്തും ചാലക്കുടിയിലും കാസർകോടും കോഴിക്കോടുമാണ് പ്രപ്പോസൽ വന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേപോലെ സുരേഷ് ​ഗോപിയിടെ വെല്ലുവിളിയെകുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വെല്ലുവിളി ഒന്നും ഏറ്റെടുക്കുന്നില്ലെന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പാർട്ടി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിൽ എയിംസിന് യോഗ്യമായ സ്ഥലം തൃശൂർ ആണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി പറഞ്ഞു. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തൻറെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിൻറെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് വിഷയം വിശദീകരിച്ചു മടുത്തു എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. കേരളം സമർപ്പിച്ച 9 സ്ഥലങ്ങളുടെ പട്ടികയിൽ നിന്നു തൃശൂരിനെ ഒഴിവാക്കിയതു രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ എന്‍റെ കൂടെ ഇരിക്കണം, മുഖ്യമന്ത്രിക്ക് കാര്യം മനസിലായി!! ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും, എയിംസ് വിഷയം വിശദീകരിച്ചു ഞാൻ മടുത്തു- സുരേഷ് ​ഗോപി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026