കോഴിക്കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.
കാസര്‍കോഡ് നടന്നത് വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടിയാണെന്ന് എം ശിവപ്രസാദ് പറഞ്ഞു.ആര്‍ക്ക് വേണ്ടിയാണ് പരിപാടി നടത്തുന്നതെന്നും ശിവപ്രസാദ് ചോദിച്ചു. വന്ദേമാതരം സെമിനാറിന് എസ്എഫ്‌ഐ എതിരല്ല.
എന്നാല്‍ പരിപാടിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ വേണമെന്ന പിടിവാശി എങ്ങനെ വന്നുവെന്ന് ശിവപ്രസാദ് ചോദിച്ചു. നന്നായി വര്‍ഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ചു കൊണ്ടുവരികയാണ്. ഇത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും ശിവപ്രസാദ് പറഞ്ഞു.






