BREAKING NEWS

ചേന്തി അനിലിന്റെ ഭാ​ഗത്തുനിന്ന് സംഭവിച്ചുപോയ ഒരു അപരാധത്തെ വലിയ തെറ്റായി കാണാതെ ഉദാരമനസ്കനായ മുഖ്യമന്ത്രി മാപ്പ് നൽകണം!! വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് അനിൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത്- ശിവ​ഗിരി മഠാധിപതി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേന്തിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ആരെയും ദുഃഖിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠം അധ്യക്ഷനുമായ സ്വാമി സച്ചിദാനന്ദ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ആർക്കും ഒരു അവകാശമില്ലെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാർട്ടി നേതാവ് എന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് ചേന്തി അനിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത് എന്നതു കാണണമെന്നും സ്വാമി അഭ്യർഥിച്ചു. ​ഗുരു ജയന്തി ദിനത്തിൽ മുഖ്യമന്ത്രിക്ക് സ്വാഭാവികമായും തിരക്കേറിയ നിരവധി പരിപാടികളുണ്ടായിരുന്നു. ചെമ്പഴന്തിയിൽ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിൽ മുഖ്യമന്ത്രി ആറുമണിക്ക് മുമ്പുതന്നെ എത്തി സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.ചേന്തിയിലെ ഗുരുഭക്തർക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നതായിരുന്നു.

അതുകൊണ്ടുതന്നെ ഗുരുഭക്തിയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ഭാഗമായി സംഭവിച്ചുപോയ ഒരു അപരാധത്തെ വലിയ തെറ്റായി കണ്ട് ചേന്തി അനിലിനെപ്പോലുള്ളവർക്കെതിരെ നടപടി എടുക്കുന്നത് ഉദാരമനസ്കനായ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ തിരുത്തപ്പെടേണ്ടതാണ്. സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇനി സമചിത്തതയോടെ പെരുമാറാൻ ചേന്തി അനിലിന് സാധിക്കട്ടെയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

സംഭവിച്ചുപോയ തെറ്റിൽ മുഖ്യമന്ത്രി ചേന്തി അനിലിനു മാപ്പ് നൽകുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നതായും സ്വാമി പറഞ്ഞു. ഇത് ഒരാളുടെ മാത്രം വികാരമല്ലെന്നും രാജ്യത്തുടനീളമുള്ള ഗുരുഭക്തരുടെ വികാരം കൂടിയാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026