BREAKING NEWS

ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

· · 1 min read
Share: Copied!

ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും താനുമായി പ്രണയത്തിലായിരിക്കുമ്പോൾത്തന്നെ അയാൾക്ക് എറണാകുളത്ത് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞെന്നും അവർ പറഞ്ഞു. തനിക്ക് സംഭവിച്ച ഒരു കാറപകടത്തിനുശേഷമാണ് ആ ബന്ധം ജീവിതത്തിൽ നിന്ന് ഒഴിവാക്കിയതെന്നും അവർ പറഞ്ഞു. “ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചതും മാനസികാഘാതമുണ്ടായതും 2021ൽ ഒരു വിവാദത്തിൽപെട്ട സമയത്തായിരുന്നു.ആ സമയത്ത് ഞാനൊരു സിറ്റുവേഷൻഷിപ്പിലായിരുന്നു. പ്രണയമെന്നാണ് ഞാനന്ന് കരുതിയത്. എന്നാലത് സിറ്റുവേഷൻഷിപ്പ് മാത്രമായിരുന്നുവെന്ന് ഇപ്പോൾ മനസിലാക്കുന്നു. ഞാൻ ഇയാളെ കണ്ടു പരിചയപ്പെടുന്നു, എല്ലാവരിലെയും റെഡ് ഫ്ളാഗ് എളുപ്പത്തിൽ മനസിലാക്കുന്നയാളാണ് ഞാൻ. എന്നാലും ഞാനവർക്ക് മൂന്ന് അവസരം നൽകും. അതു മൂന്നും ശരിയായില്ലെങ്കിൽ അയാളെ എന്റെ ജീവിതത്തിൽ നിന്നു പൂർണമായും പുറത്താക്കും. പ്രണയത്തിലായി ആദ്യ ആഴ്‌ച തന്നെ അയാളെന്നോട് ചോദിച്ചത്, ‘തനിക്ക് എയ്‌ഡ്‌സ് ഉണ്ടോയെന്നാണ്’.

ആ നിമിഷം ഞാനയാളെ ഒഴിവാക്കി. എന്നാൽ ഞാൻ കൂടുതൽ നെഗറ്റീവ് ആവുകയായിരുന്നോയെന്ന് ചിന്തിച്ച് വീണ്ടും ബന്ധം തുടർന്നു. ഞാൻ തൃശൂരും അയാൾ എറണാകുളം സ്വദേശിയുമായിരുന്നു. ഇതേസമയം തന്നെ എറണാകുളത്ത് വേറൊരാളുമായി ഇയാൾക്ക് പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന് ഞാൻ കണ്ടെത്തി. ആ സമയത്ത് എനിക്കും കുറച്ച് മോശം ശീലങ്ങളൊക്കെ ഉണ്ടായിരുന്നു. ഞാനും നല്ലൊരു മനുഷ്യസ്ത്രീയാണെന്നൊന്നും പറയുന്നില്ല. പക്ഷേ ഒരു നന്മ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. വേണമെന്നുവച്ച് ആളുകളെ ഉപദ്രവിക്കാറില്ല. ആ സമയത്ത് ഇയാൾ എന്നിൽനിന്നും അകന്നു. പക്ഷേ എനിക്ക് ഇയാളെ കണ്ടേ പറ്റൂ. അങ്ങനെ ഞാനും ഇയാളും കാറിൽ പോകുന്ന സമയത്താണ് കാറപകടവും തുടർന്നുള്ള വിവാദങ്ങളും ഉണ്ടാകുന്നത്. പിന്നാലെ പൊലീസെത്തി അയാളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

തിരികെ വന്നതിനുശേഷം എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി. അതാണ് എനിക്ക് ഏറ്റവും ആഘാതമുണ്ടാക്കിയത്. അതുകൊണ്ട്, അയാളെ വീണ്ടും കാണുകയാണെങ്കിൽ, ഞാൻ പറയും വളരെയധികം നന്ദി എന്ന്. അയാളുടെ കാമുകി എന്തൊക്കെയായിരിക്കും അനുഭവിച്ചതെന്ന് എനിക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും. കാരണം അതൊരു ‘നാർസിസിസ്റ്റിക്’ ബന്ധമായിരുന്നു. അതിൽ അത്തരത്തിലുള്ള മാനസിക പീഡനങ്ങളും ഉണ്ടായിരുന്നു. അതിനാൽ ഇപ്പോൾ അയാളെ കണ്ടാൽ ഞാൻ പറയും വേറൊരാളെ തേടിപ്പോയതിന് വളരെ നന്ദി എന്ന്. അല്ലെങ്കിൽ ആ ബന്ധത്തിൽ എനിക്ക് ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ആ ബന്ധം വളരെ കാര്യങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ മെച്ചപ്പെടാനും വളരാനും ഞാൻ അതിനുശേഷം തീരുമാനിച്ചു.” ഗായത്രി സുരേഷിന്റെ വാക്കുകൾ.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026