BREAKING NEWS

‘അതു ചെയ്തത് ഞങ്ങൾ തന്നെ; ഇറാനിൽ നിന്നും എണ്ണ കടത്തിയതിനാലാണ് ആക്രമിച്ചത്‘:ഇന്ത്യൻ നാവികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയുടെ വിശദീകരണം; സ്ഥിതി ഇങ്ങനെ തുടർന്നാൽ മൊത്തം അരക്ഷിതമാകുമെന്ന് യൂറോപ്യൻ യുണിയന് ഇറാന്റെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

മസ്കറ്റ്: ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെയെന്ന് സ്ഥിരീകരണം. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമണം. കപ്പൽ‌ ആക്രമിച്ചത് തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നു.ഇതുവരെ 9 കപ്പലുകളെ ആക്രമിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിന്നാലെ, യൂറോപ്യൻ യുണിയന് മുന്നറിയിപ്പുമായി ഇറാൻ രം​ഗത്തെത്തി. അമേരിക്കൻ അക്രമണങ്ങളിൽ നിശബ്ദത പാടില്ലെന്നും മേഖലയിൽ ആകെ അരക്ഷിതാവസ്ഥ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഒമാൻ തീരത്തിന് സമീപം കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ദാരുണമായ സംഭവമെന്നാണ് മന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെച്ചുണ്ടായ ഈ ദാരുണമായ സംഭവം ഇന്ത്യൻ പ്രവാസികൾക്കിടയിലും നയതന്ത്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

‘സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ല’; കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് പിണറായി; ‘അതീവ ദൗർഭാഗ്യകരം‘

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026