BREAKING NEWS

സ്കൂൾ വിട്ട് വീട്ടിലെത്തി കളിക്കാനിറങ്ങിയ മക്കൾ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല, നാ‌ട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ ഉപയോഗശൂന്യമായ കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ച നിലയിൽ!! കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതെന്ന് പ്രാഥമിക നി​ഗമനം

· · 1 min read
Share: Copied!

മലപ്പുറം: അരീക്കോട്ട് ഉപയോഗശൂന്യമായ കുളത്തിൽ സഹോദരങ്ങളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവനൂർ ഇരിവേറ്റിയിൽ ചാത്തൻപാറയിലാണ് സംഭവം. ഗൂഡല്ലൂർ സ്വദേശിയായ ബാവയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാർഥി അഫ്നാൻ എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബം ഇരിവേറ്റിയിലാണ് വർഷങ്ങളായി താമസം.

വ്യാഴാഴ്ച വൈകുന്നേപം സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം പുറത്തുപോയ കൂട്ടികൾ വൈകീട്ട് ആറു മണിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. കുട്ടികളെ പരിസരത്തെങ്ങും കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പരിശോധനയിലാണ് ഇരിവേറ്റി വാട്ടർ അതോറിറ്റി ഓഫീസിന് സമീപത്തെ റോഡരികിലുള്ള കുളത്തിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026