പാലക്കാട്: തിരുമിറ്റക്കോട് കാറിന് തീ പിടിച്ച സംഭവത്തിൽ വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത്. പോലീസ്. എറണാകുളം സ്വദേശി താജുദ്ദീനെതിരെയാണ് ചാലിശേരി പോലീസ് കേസെടുത്തത്. താൻ ഭാര്യയുമായുളള തർക്കത്തിനിടെ ഉണ്ടായ ദേഷ്യം തീർക്കാനാണ് കാറിന് തീയിട്ടതെന്ന് പോലീസിന് മൊഴി നൽകി. ഇതോടെ പൊതുസ്ഥലത്ത് ആളുകളുടെ ജീവന് ഭീഷണി ഉണ്ടാവുന്ന തരത്തിൽ വാഹനത്തിന് തീയിട്ടു എന്ന് കാണിച്ചാണ് വാഹന ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം ഇന്നലെ രാത്രി 11 മണിയോടെയാണ് പാലക്കാട് തിരുമിറ്റക്കോട് കറുകപ്പുത്തൂരിൽ കാറിന് തീപിടിച്ചു എന്ന വിവരം പോലീസിന് ലഭിക്കുന്നത്. ചാലിശേരി പോലീസും പട്ടാമ്പിയിൽ നിന്നുളള ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയാണ് കാറിലെ തീ അണച്ചത്.
വിഷയത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് വാഹന ഉടമയുമായി ബന്ധപ്പെട്ട് പോലീസിന് സംശയമുണ്ടാകുന്നത്. തുടർന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവേ. കാറിന് തീയിട്ടത് താൻ തന്നെയാണെന്ന് താജുദ്ദീൻ പോലീസിനോട് സമ്മതിച്ചു. ഭാര്യയുമായി ചില തർക്കങ്ങളുണ്ടായിരുന്നെന്നും ആ ദേഷ്യത്തിൽ താൻ കാറിന് തീയിട്ടതാണ് എന്നുമാണ് താജുദ്ദീൻ പോലീസിനോട് പറഞ്ഞത്.















































