BREAKING NEWS

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ കുശിനഗറിൽ വനിതാ ജീവനക്കാരിയോട് മോശം പരാമർശങ്ങൾ നടത്തിയതായി ആരോപണമുയർന്നതിനെ തുടർന്ന് സ്വകാര്യ സ്കൂൾ നടത്തിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വനിതാ ജീവനക്കാരിയോട് ലൈംഗികമായി അപമര്യാദയായ പരാമർശങ്ങളും ഭീഷണിയും നടത്തിയതായി ആരോപിക്കുന്ന അഞ്ച് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

രവീന്ദ്രനഗർ ധൂസ് പോലീസ് സ്റ്റേഷൻ പരിധിയിലെ മോട്ടിഛാപ്പർ സ്വദേശിയായ ദിനേശ് റായ് ആണ് അറസ്റ്റിലായത്. വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

ദിനേശ് റായിയും വനിതാ ജീവനക്കാരിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളതെന്നാണ് പോലീസ് പറയുന്നതുപ്രകാരം സംഭാഷണത്തിനിടെ റായ് വനിതയോട് ശാരീരിക ബന്ധത്തെക്കുറിച്ച് മോശമായ രീതിയിൽ സംസാരിക്കുന്നതായി വീഡിയോയിൽ കേൾക്കാം. “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം… എന്ന് ഇയാൾ പറയുന്നതായാണ് ആരോപണം.

ഇതിനെതിരെ വനിത ശക്തമായി പ്രതികരിക്കുന്നതും വീഡിയോയിൽ കേൾക്കാം. താൻ ഒരാളുടെ മകളാണെന്നും തന്നോട് ഇത്തരത്തിൽ എങ്ങനെ സംസാരിക്കാൻ കഴിയുമെന്നും അവർ ചോദിക്കുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ രവീന്ദ്രനഗർ ധൂസ് പോലീസ് ദിനേശ് റായിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ നമ്പർ 160/2026 പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ (BNS) 75, 115(2), 351(3) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്വമേധയാ പരിക്കേൽപ്പിക്കൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.

സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ വിനായക് യാദവും കോൺസ്റ്റബിൾ പങ്കജ് സിങ്ങും പൊലീസ് സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ ലഭ്യമായ തെളിവുകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026