കൊച്ചി: വഴിയാത്രക്കാരിയായ യുവതിയെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അഭിഭാഷകൻ പിടിയിൽ. അഡ്വ. ആസാദ് സുനിലിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30-നാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാമംഗലം ഭാഗത്ത് നടന്നുപോകുകയായിരുന്ന യുവതിയെ ഇരുചക്രവാഹനത്തിലെത്തിയ ആസാദ് സുനിൽ പിന്തുടരുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.




