BREAKING NEWS

”ട്രംപിനെ പെരുന്നാളിന് ബലി നൽകരുത്, പ്ലീസ്”, സമൂഹമാധ്യങ്ങളിൽ ആരാധകരുടെ മുറവിളി, അഭ്യർഥന മാനിച്ച് കൊല്ലില്ല പകരം മൃ​ഗശാലയിൽ പ്രദർശിപ്പിച്ച് ബിസിനസ് വളർത്താനുള്ള നീക്കത്തിൽ ബംഗ്ലാദേശ് ദേശീയ മൃഗശാല അധികൃതർ

· · 1 min read
Share: Copied!

ധാക്ക: വെളുത്ത കളർ, തലയിലെ രോമം ട്രംപിന്റേതു പോലെ ചീകി വച്ചിരിക്കുന്നു… ഡൊണാൾഡ് ട്രംപ്’ എന്ന വിളിപ്പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പോത്തിനെ പെരുന്നാളിന് ബലി നൽകിയില്ലെന്ന് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് എന്ന പേരിൽ ലോകശ്രദ്ധയാർജ്ജിച്ച പോത്തിനെ ബംഗ്ലാദേശ് ദേശീയ മൃഗശാല അധികൃതർ വാങ്ങിയതോടെയാണ് പെരുന്നാളിന് ബലി നൽകാനുള്ള തീരുമാനം മാറിയത്. മുൻ ഉടമസ്ഥൻ ബലി നൽകാനായി വിറ്റ പോത്തിനെ ഇനി മൃഗശാലയിൽ പ്രദർശിപ്പിക്കുമെന്ന് അധികൃതർ പറയുന്നു.

മാത്രമല്ല വെള്ളപ്പോത്തിനെ സുരക്ഷിതമായി കാണാനുള്ള അവസരം ഒരുക്കി മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ഈ പോത്തിനെ ഉയർത്തിക്കാട്ടാനാണ് മൃഗശാല അധികൃതരുടെ നീക്കം. പൊതുജനതാത്പര്യം കണക്കിലെടുത്താണ് പോത്തിനെ ബലി നൽകാനുള്ള തീരുമാനം മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി.

ത്വക്കിന് നിറം നൽകുന്ന മെലാനിന്റെ അഭാവം മൂലമുണ്ടാകുന്ന ആൽബനിസം എന്ന അവസ്ഥയുള്ളതിനാലാണ് പോത്തിന് വെള്ളനിറം. 700 കിലോഗ്രാമാണ് ഭാരം. പോത്തിന്റെ തലയിലെ രോമം ട്രംപിന്റെ ഹെയർസ്റ്റൈൽ പോലെ ചീകിവച്ചതു കൊണ്ട് അതിനെ ‘ട്രംപ്’ എന്ന് വിളിച്ചത് തന്റെ സഹോദരനാണെന്ന് ആദ്യ ഉടമയുടെ മുമ്പ് പറഞ്ഞിരുന്നു. ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ നിരവധി ആരാധകരും പോത്തിനുണ്ട്

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026